Kerala SSLC Result 2025: എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം? ഇക്കാര്യങ്ങൾ മറക്കരുത്
How to check SSLC Result 2025: എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 9ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 9ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ അറിയിക്കും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ഒരു മണിക്കൂറിനകം വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മെയ് ഒൻപത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: സിബിഎസ്ഇ റിസല്‍ട്ട് മെയ് ആറിനോ? ആ നോട്ടീസുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്
എസ്എസ്എൽസി പരീഷാ ഫലം നോക്കേണ്ട വിധം
2025 പത്താം ക്ലാസ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, എന്നിവയിൽ പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റുകൾ സന്ദർശിച്ച് റോൾ നമ്പറും ജനനത്തീയതിയും നൽകി എസ്എസ്എൽസി ഫലം ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. കേരള എസ്എസ്എൽസി ഫലം 2025 ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ആക്‌സസ് ചെയ്യാം.
എസ്എസ്എൽസി പരീക്ഷാ ഫലം സ്കൂൾ തിരിച്ച് അറിയാനും സാധിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ആക്‌സസ് ചെയ്യാവുന്നതാണ്.