SSLC Say Exam Result 2025: എസ്എസ്എൽസി സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala SSLC SAY Exam Result 2025 Published: ഇത്തവണ സേ പരീക്ഷ എഴുതിയവർക്കും, റീവാലുവേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾക്കും പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒപ്പം, റീവാലുവേഷൻ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാൻ കഴിയാതിരുന്നത് 2100 പേര്‍ക്കാണ്. ഇതിൽ 1946 പേര്‍ക്ക് എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്. ഇത്തവണ സേ പരീക്ഷ എഴുതിയവർക്കും, റീവാലുവേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾക്കും പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
- പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.kerala.gov.in/ സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘SSLC SAY Results’ എന്നത് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ രജിസ്റ്റർ നമ്പറും, ജനനത്തീയതിയും നൽകുക.
- ഫലം സ്‌ക്രീനിൽ ദൃശ്യമാകും.
- തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ഇത്തവണ 4.26 ലക്ഷം പേരാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 4,24583 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.5 ആണ് വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 61,449 പേരാണ്. അതേസമയം, പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടം പൂർത്തിയാക്കി സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിച്ചു. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത് 3,12,908 വിദ്യാർത്ഥികൾക്കാണ്.
ALSO READ: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും: ഡൗൺലോഡ് ചെയ്യാം ഈ ലിങ്കിലൂടെ
ക്വാട്ടകളിലേക്കുള്ള പ്രവേശനം ജൂൺ 27ന് മുമ്പ് പൂർത്തീകരിക്കും. ഇതിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെൻ്ററി അലോട്മന്റിന് അപേക്ഷ ക്ഷണിക്കുക. സേ പരീക്ഷയിൽ വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.