AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday : മഴ കുറഞ്ഞിട്ടും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ; പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

Kerala School Holiday Updates : മഴ മാറിട്ടും വെള്ളക്കെട്ട് നിലനിൽക്കുന്നത് കൊണ്ട് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നാളെ ഒരു ജില്ലയിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല

Kerala School Holiday : മഴ കുറഞ്ഞിട്ടും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ; പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല
Representational ImageImage Credit source: Tim Graham/Getty Images
jenish-thomas
Jenish Thomas | Updated On: 19 Jun 2025 19:24 PM

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. മഴയെ തുടർന്ന് കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട് തുടരുന്നത് കൊണ്ടാണ് കളക്ടർ കുട്ടിനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്. അതേസമയം പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. പ്രൊഫഷണൽ കോളേജുകൾ ഒഴികെ അംഗനവാടി, ട്യൂഷൻ സെൻ്ററുകൾക്ക് അടക്കമാണ് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം നാളെയും (ജുൺ 20) മറ്റെനാളത്തേക്കും (ജൂൺ 21) സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ഇന്ന് ജൂൺ 19-ാം തീയതി തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂൺ 22-ാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22-ാം തീയതി ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 23-ാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മഞ്ഞ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ആലപ്പുഴ ജില്ല കളക്ടറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്