Kerala SSLC Exam 2026: നാളെയാണ് സോഷ്യൽ സയൻസ് പരീക്ഷ… പഠിച്ചു തീർന്നല്ലോ?; ഇനിയും ശ്രദ്ധിക്കേണ്ടത്
Kerala SSLC Social Science Exam 2026: ഓരോന്നിനും കുറിപ്പുകളും, പോയിൻ്റുകളും വരച്ചു പഠിക്കേണ്ടത് അങ്ങനെയും തന്നെ പഠിച്ചെടുക്കുക. പഠിച്ച കാര്യങ്ങൾ മറന്നുപോകാതിരിക്കാനും മികച്ച രീതിയിൽ ഉത്തരങ്ങൾ എഴുതാനും അവസാന നിമിഷം ചില ട്രിക്കുകൾ നിങ്ങൾ പരീക്ഷിക്കുക. ഈ വിദ്യകൾ ഉറപ്പായും കഠിനമായ ഭാഗങ്ങൾ ഈസിയാക്കാൻ സഹായിക്കും.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നാളെയാണ് സോഷ്യൽ സയൻസ് പരീക്ഷ നടക്കുന്നത്. പല കുട്ടികൾക്കും സോഷ്യൽ സയൻസ് എന്ന് കേൾക്കുമ്പോൾ തന്നെ വലിയ പേടിയും ഭാരവുമായിട്ടാണ് തോന്നുന്നത്. നിങ്ങൾ കിട്ടിയ സമയം കൃത്യമായ പ്ലാനിങ്ങോടെ പഠിച്ചാൽ വളരെ എളുപ്പത്തിൽ എ പ്ലസ് സ്വന്തമാക്കാൻ കഴിയുന്ന വിഷയമാണിത്.
ഹിസ്റ്ററിയും ജിയോഗ്രഫിയും എല്ലാം പഠിക്കേണ്ട രീതിയിൽ ഓർത്തെടുക്കാൻ പാകത്തിന് മനസ്സിലാക്കുക. ഓരോന്നിനും കുറിപ്പുകളും, പോയിൻ്റുകളും വരച്ചു പഠിക്കേണ്ടത് അങ്ങനെയും തന്നെ പഠിച്ചെടുക്കുക. പഠിച്ച കാര്യങ്ങൾ മറന്നുപോകാതിരിക്കാനും മികച്ച രീതിയിൽ ഉത്തരങ്ങൾ എഴുതാനും അവസാന നിമിഷം ചില ട്രിക്കുകൾ നിങ്ങൾ പരീക്ഷിക്കുക. ഈ വിദ്യകൾ ഉറപ്പായും കഠിനമായ ഭാഗങ്ങൾ ഈസിയാക്കാൻ സഹായിക്കും.
ALSO READ: സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് ഇനി രണ്ട് ദിവസം; ഇതുവരെ പഠിച്ചില്ലേ? ലാസ്റ്റ് മിനിറ്റ് ട്രിക്ക്
മാപ്പ് പോയിൻ്റിംഗ്
എപ്പോഴും പറയുന്നത് പോലെ സോഷ്യൽ സയൻസിൽ നല്ല രീതിയിൽ മാർക്ക് സ്വന്തമാക്കാൻ പറ്റുന്ന ഭാഗമാണിത്. ഇന്ത്യയുടെയും കേരളത്തിൻ്റെയും ഭൂപടങ്ങൾ വരയ്ക്കാൻ കൃത്യമായി പഠിച്ചു വയ്ക്കുക. അവയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ, നദികൾ, പർവതനിരകൾ, വ്യവസായ കേന്ദ്രങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ എന്നിവ അടയാളപ്പെടുത്താൻ നന്നായി അറിഞ്ഞിരിക്കണം. വരച്ച് പഠിക്കുമ്പോൾ പെൻസിൽ ഉപയോഗിച്ച് തന്നെ വരച്ച് പഠിക്കണം.
ടൈംലൈൻ
ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ഓർത്തെടുക്കാനും വർഷങ്ങൾ മറന്നുപോകാതിരിക്കാനും അവയെ ടൈംലൈൻ പോലെ എഴുതി പഠിക്കുക. വർഷക്രമത്തിൽ അവ ഓരോന്നും എഴുതാൻ പഠിക്കുന്നത് ആറ് മാർക്കിൻ്റെ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ നിങ്ങളെ സഹായിക്കും. 1857-ലെ വിപ്ലവം മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം വരെയുള്ള പ്രധാന വർഷങ്ങൾ ചാർട്ട് പോലെയോ ഒരു കഥ പോലെയോ പഠിച്ചുവയ്ക്കുക.
പോയിന്റുകളായി എഴുതുക
വലിയ വലിയ പാരഗ്രാഫുകളായി ഉത്തരങ്ങൾ എഴുതുന്നതിനേക്കാൾ നല്ലത് പോയിൻ്റുകളായി തിരിച്ച് എഴുതുന്നതാണ്. ഇത് കൂടുതൽ മാർക്ക് ലഭിക്കാൻ സഹായിക്കും. പോയിൻ്റുകൾ എഴുതുമ്പോൾ അതിലെ പ്രധാനപ്പെട്ട വാക്കുകൾ അടിവരയിടുന്നതും നല്ലതാണ്. മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ രീതി സഹായിക്കും.
ചോദ്യങ്ങൾ വായിക്കുക
ചില ചോദ്യങ്ങളിൽ നിങ്ങളെ കൺഫ്യൂഷനാക്കിയേക്കാം. ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ എപ്പോഴും ആവർത്തിച്ച് വായിച്ച് മനസ്സിലാക്കുക. ചോദ്യം പൂർണ്ണമായും വായിച്ച ശേഷം മാത്രം ഉത്തരം എഴുതുക. കൂടാതെ ഇത്തരം ചോദ്യങ്ങൾക്കായി ആദ്യം തന്നെ സമയം കളയരുത്. എളുപ്പമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയ ശേഷം മാത്രം കട്ടിയുള്ള ഭാഗങ്ങളിലേക്ക് കടക്കുക. അല്ലെങ്കിൽ അവസാന നിമിഷം നിങ്ങൾക്ക് സമയം കിട്ടാതെ വരും.