Kerala PSC Recruitment: എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് 83,000 രൂപ ശമ്പളത്തോടെ ജോലി; നിരവധി ഒഴിവുകൾ, പി.എസ്.സി വിളിക്കുന്നു
Kerala State Pollution Control Board Recruitment 2025: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടത്തുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.

പ്രതീകാത്മക ചിത്രം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരളത്തിൽ ഉടനീളം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,500 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകർ 18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അതായത്, 1989 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. എന്നാൽ, ഉയർന്ന പ്രായപരിധി 50 വയസിൽ കവിയരുത്.
യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/എൻവയോൺമെൻ്റൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഉണ്ടായിരിക്കണം. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും എഞ്ചിനീയറിംഗ്/ ടെക്നോളജി അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്/ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ALSO READ: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; 79,600 രൂപ ശമ്പളം, വിശദവിവരങ്ങൾ അറിയാം
അപേക്ഷിക്കേണ്ട വിധം
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്തുവേണം ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാൻ.
- നേരത്തെ രജിസ്റ്റർ ചെയ്തവരാണെങ്കിൽ ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
- പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ കയറി ‘അപ്ലൈ നൗ’ എന്നത് തിരഞ്ഞെടുക്കുക.
- അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- തുടരാവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.