Kerala State School Kalolsavam: പൂരനഗരിയിൽ കലോത്സവ മേളം! സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തീയതികൾ പ്രഖ്യാപിച്ചു

Kerala State School Kalolsavam On Thrissur: ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് തന്നെ സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും നടക്കുന്നതാണ്. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്.

Kerala State School Kalolsavam: പൂരനഗരിയിൽ കലോത്സവ മേളം! സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തീയതികൾ പ്രഖ്യാപിച്ചു

Kerala State School Kalolsavam

Published: 

05 Aug 2025 14:30 PM

തിരുവനന്തപുരം: 64-ാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ (State School Kalolsavam) തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണത്തെ കലോത്സവം 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ചാണ് നടക്കുന്നത്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് തന്നെ സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും നടക്കുന്നതാണ്. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്.

സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാം വാരത്തിനുള്ളിലും നടത്തുന്നതാണ്. കൂടാതെ ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ തിരഞ്ഞെടുക്കും. ഇത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ എന്നിവരാകും തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അതേസമയം, 2025 – 26 അദ്ധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ തിരുവനന്തപുരത്താണ് നടക്കുന്നത്. ഒളിമ്പിക്സ് മാതൃകയിലാണ് ഇത്തവണത്തെ കായിക മേള നടത്തുന്നത്. 2025 ഒക്ടോബർ 22 മുതൽ 27 വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ 24,000ഓളം കുട്ടികളാണ് വിവിധ മത്സരയിനങ്ങളിലായി മാറ്റുരയ്ക്കാൻ തലസ്ഥാന ന​ഗരിയിലെത്തുന്നത്.

കായികമേളയോട് അനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ ഈ മാസം മുതൽ സെപ്റ്റംബർ വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 2025-26 അദ്ധ്യയന വർഷത്തെ സംസ്ഥാന കായികമേളയിലെ മത്സരങ്ങൾ കണക്കാക്കുമ്പോൾ ഇവ സംഘടിപ്പിക്കുന്നതിന് 20ഓളം വേദികളെങ്കിലും ആവശ്യമായി വരുമെന്നാണ് കരുതുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും