Kerala University Jobs: കേരള സർവകലാശാലയിൽ ജോലി നേടാം; യോ​ഗ്യതയും അപേക്ഷിക്കേണ്ട തീയതിയും

Kerala University Casual Conductor Panel Recruitment 2026: സർവകലാശാലയുടെ ഔദ്യോഗിക വിജ്ഞാപന പ്രകാരം നിശ്ചിത യോഗ്യതയുള്ളവർക്ക് ഓൺലൈനായോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരള സർവകലാശാലയുടെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കാഷ്വൽ കണ്ടക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Kerala University Jobs: കേരള സർവകലാശാലയിൽ ജോലി നേടാം; യോ​ഗ്യതയും അപേക്ഷിക്കേണ്ട തീയതിയും

Kerala University

Published: 

26 Nov 2026 | 03:05 PM

കേരള സർവകലാശാലയിൽ (University of Kerala) ജോലി ആ​ഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാലയുടെ ഔദ്യോഗിക വിജ്ഞാപന പ്രകാരം നിശ്ചിത യോഗ്യതയുള്ളവർക്ക് ഓൺലൈനായോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരള സർവകലാശാലയുടെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കാഷ്വൽ കണ്ടക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസുമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഡിസംബർ ഏഴ് വൈകിട്ട് അഞ്ചു മണി വരെയാണ്. കണ്ടക്ടർ തസ്തികയിലേക്കുള്ള വിജ്ഞാപനം തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ALSO READ: JEE, NEET, NET സ്കോർകാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട

ഒഴിവുകളും ശമ്പളവും

കാഷ്വൽ കണ്ടക്ടർ തസ്തികയിലേക്ക് ഒഴിവുകൾ ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തുന്നതിനായി പാനൽ തയ്യാറാക്കുകയാണ് സർവകലാശാല.

പ്രതിദിനം 710 രൂപ നിരക്കിലാണ് തിരർഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾ വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇങ്ങനെ കണക്കുകൂട്ടിയാൽ പ്രതിമാസം പരമാവധി 19,170 രൂപയാണ് ലഭിക്കുക. 89 ദിവസത്തേക്കുള്ള ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസും അപേക്ഷിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കണം.

2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിലവിലെ സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷകർക്ക് കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരവും 76 സെന്റിമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം.

ശാരീരിക വൈകല്യമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

അപേക്ഷാ ഫീസും അപേക്ഷിക്കേണ്ട രീതിയും

ജനറൽ വിഭാഗത്തിലെ അപേക്ഷകർ 250 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർ 125 രൂപയുമാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. ഓൺലൈൻ പേയ്‌മെന്റ് മുഖേന മാത്രമേ ഫീസ് അടയ്ക്കാൻ കഴിയൂ. കേരള സർവകലാശാലയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ https://recruit.keralauniversity.ac.in/homePage വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യണം.

അസി. സിവിൽ സർജൻ റാങ്കിൽ താഴെയല്ലാത്ത സർക്കാർ മെഡിക്കൽ പ്രാക്ടീഷണറിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. കാഴ്ച പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരിക്കണം. അഭിമുഖസമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. ഇവ കൃത്യമായി പരിശോധിക്കുന്നചാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2386209 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. ഇ-മെയിൽ: ada4a@keralauniversity.ac.in.

English Summary:

University of Kerala invites online applications for the Conductor post from candidates with SSLC and a valid conductor license until December 7, 5 PM.

Loading...
Unable to load recommendations.
Follow Us
Related Stories
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ