KFON Recruitment 2025: ബി ടെക്കുകാര്‍ക്ക് കെഫോണില്‍ അവസരം; ഒഴിവ്‌ ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയില്‍

KFON District Telecom Executive Notificaiton: കെ ഫോണില്‍ ഡിസ്ട്രിക്ട്‌ ടെലികോം എക്സിക്യൂട്ടീവ് തസ്തികയില്‍ ജോലി നേടാന്‍ അവസരം. കെ ഫോണിന് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിഎംഡിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

KFON Recruitment 2025: ബി ടെക്കുകാര്‍ക്ക് കെഫോണില്‍ അവസരം; ഒഴിവ്‌ ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയില്‍

കെഫോണ്‍

Published: 

17 Oct 2025 10:33 AM

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡില്‍ (കെഫോണ്‍) ഡിസ്ട്രിക്ട്‌ ടെലികോം എക്സിക്യൂട്ടീവ് തസ്തികയില്‍ ജോലി നേടാന്‍ അവസരം. കെ ഫോണിന് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മൂന്ന് ഒഴിവാണുള്ളത്. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. പ്രകടനം തൃപ്തികരമെങ്കില്‍ ഇത് മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് എന്നിവയില്‍ ഏതിലെങ്കിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് പാസായവര്‍ക്ക് അപേക്ഷിക്കാം.

ടിഎസ്പി/ഐഎസ്പിയില്‍ ഒഎഫ്‌സി/യൂട്ടിലിറ്റി/ടെലികോം ഡിവൈസുകളുടെ പ്രവര്‍ത്തനത്തിലും മെയിന്റനന്‍സിലും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം വേണം. നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ/എന്റർപ്രൈസ് ബിസിനസിലെ പരിചയം അഭിലഷണീയം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. കൂടാതെ ഇന്‍സെന്റീവ് 10,000 രൂപയും കിട്ടും. 40 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഒക്ടോബര്‍ 29 വരെ അപേക്ഷിക്കാം. 29ന് വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ 0471 2320101 (എക്സ്റ്റൻഷൻ: 237,250) എന്നീ ഫോൺ നമ്പറുകളിൽ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം. പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ – വെള്ളി) രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ മാത്രം വിളിക്കുക.

Also Read: ഡിഗ്രി മാത്രം മതി; സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം, എപ്പോൾ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റിലെ ഹോം പേജിലുള്ള ‘ജോബ് നോട്ടിഫിക്കേഷന്‍സ്’ വിഭാഗത്തില്‍ പ്രവേശിക്കണം. തസ്തിയുടെ വിശദമായ വിജ്ഞാപനവും, ലിങ്കും അതില്‍ ലഭിക്കും.

Related Stories
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി