KSRTC Recruitment 2025: ഒരു ഡ്യൂട്ടിക്ക് 715 രൂപ കൂലി, കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറാകാം

KSRTC SWIFT Driver cum Conductor recruitment 2025: എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയാണ് നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍. നിലവില്‍ വന്നത് മുതല്‍ ഒരു വര്‍ഷത്തേക്കാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. കെഎസ്ആര്‍ടിസിയില്‍ അഞ്ച് വര്‍ഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന

KSRTC Recruitment 2025: ഒരു ഡ്യൂട്ടിക്ക് 715 രൂപ കൂലി, കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറാകാം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ്‌

Published: 

28 Aug 2025 14:42 PM

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടേണ്ടതാണ്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയവും വേണം. 25-55 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

വ്യവസ്ഥകള്‍ അനുസരിച്ച് 10 മണിക്കൂര്‍ വരെ ജോലി ചെയ്യാനുള്ള ആരോഗ്യും, കാഴ്ചശക്തി എന്നിവ വേണം. വാഹനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണ വേണം. ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് അഭികാമ്യം.

കണ്ടക്ടര്‍ ജോലി ചെയ്യുന്നതിന് കണക്കുകള്‍ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും അറിയണം. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ എഴുതാനും വായിക്കാനും സാധിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ രണ്ട് വര്‍ഷത്തെ സേവനം അനുഷ്ഠിക്കണം.

എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയാണ് നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍. നിലവില്‍ വന്നത് മുതല്‍ ഒരു വര്‍ഷത്തേക്കാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. കെഎസ്ആര്‍ടിസിയില്‍ അഞ്ച് വര്‍ഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും.

Also Read: Kerala service cooperative bank Recruitment: പത്താംക്ലാസുണ്ടെങ്കി‍ൽ സ്ഥിരവരുമാനമുള്ള ജോലിനേടാം… സഹകരണ ബാങ്കുകളിൽ നിരവധി ഒഴിവ്

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷനും നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം വേണം അയയ്ക്കാന്‍. ഒരു ഡ്യൂട്ടിക്ക് (എട്ട് മണിക്കൂര്‍) 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവന്‍സ് ലഭിക്കും. വ്യവസ്ഥകള്‍ അനുസരിച്ച് ജോലി ചെയ്യുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നവരെയാകും നിയമിക്കുന്നത്.

കരാറിനൊപ്പം മുപ്പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ ഈ തുക തിരികെ നല്‍കും. വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും