AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

K-TET September 2026: കെ-ടെറ്റിന് ഇനിയും അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തീയതി നീട്ടി

KTET Sep 2026 Update: കെ-ടെറ്റ് സെപ്തംബര്‍ 2026 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി ഒക്ടോബർ 7 വരെ നീട്ടി. ഇതിനകം അപേക്ഷിച്ചവർക്ക് വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്തുന്നതിനുള്ള ആപ്ലിക്കേഷൻ കറക്ഷൻ സൗകര്യവും കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. യോഗ്യരായവര്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനും ലോഗിൻ ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്താനും സാധിക്കും.

K-TET September 2026: കെ-ടെറ്റിന് ഇനിയും അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തീയതി നീട്ടി
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Moment/Getty Images
Jayadevan AM
Jayadevan AM | Published: 02 Oct 2026 | 01:30 PM

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സെപ്തംബര്‍ 2026 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി ഒക്ടോബർ 7 വരെ നീട്ടി. ഇതിനകം അപേക്ഷിച്ചവർക്ക് വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്തുന്നതിനുള്ള ആപ്ലിക്കേഷൻ കറക്ഷൻ സൗകര്യവും കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. യോഗ്യരായവര്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനും ലോഗിൻ ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്താനും സാധിക്കും. സംശയങ്ങൾക്കും സഹായത്തിനുമായി ktetpbhelpdesk@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. സെപ്തംബര്‍ 23-നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഒക്ടോബര്‍ മൂന്ന് വരെയാണ് ആദ്യം അപേക്ഷിക്കാന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്.

പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ നവംബര്‍ നാല് മുതല്‍ വെബ്‌സൈറ്റിൽ ലഭ്യമാകും. പരീക്ഷാകേന്ദ്രത്തിന്റെ വിവരങ്ങൾ ഹാള്‍ടിക്കറ്റിലൂടെ അറിയാനാകും. പരീക്ഷയ്ക്കായി ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒരൊറ്റ അപേക്ഷാർത്ഥി ഒന്നിലധികം കാറ്റഗറികളിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഒരു തവണ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ ഫോമിൽ നൽകുന്ന വ്യക്തിഗത വിവരങ്ങളും യോഗ്യതകളും തെറ്റുകളില്ലാതെ രേഖപ്പെടുത്തണം.

പരീക്ഷയ്ക്ക് പ്രായപരിധിയില്ല. ഭാഷാവിഷയങ്ങൾ ഒഴികെയുള്ള കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 4 എന്നിവയുടെ ചോദ്യപേപ്പറുകള്‍‍ മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാല് പ്രധാന ഭാഷകളിൽ ലഭ്യമാക്കും. എന്നാൽ കാറ്റഗറി മൂന്നിന്റെ ചോദ്യങ്ങൾ ഭാഷാവിഷയങ്ങൾ ഒഴികെ പൂർണ്ണമായും ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരിക്കും നൽകപ്പെടുന്നത്.

Also Read: Kerala PSC: എട്ട് തസ്തികകളില്‍ സാധ്യതാപട്ടിക ഉടന്‍; മൂന്ന് ഷോര്‍ട്ട്‌ലിസ്റ്റുകളും പുറത്തുവിടും

പരീക്ഷാ ഫീസ്

ജനറല്‍ വിഭാഗത്തിന് അപേക്ഷാ ഫീസായി 500 രൂപയും, എസ്‌സി, എസ്ടി, ഭിന്നശേഷി, കാഴ്ചപരിമിതിയുള്ള വിഭാഗങ്ങൾക്ക് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷയ്ക്കായി ഒരു തവണ അടച്ചു കഴിഞ്ഞ ഫീസ് യാതൊരു കാരണവശാലും തിരിച്ചുകിട്ടുന്നതല്ല.

അപേക്ഷിക്കേണ്ട വിധം:

അപേക്ഷകർ ആദ്യമായി https://ktet.kerala.gov.in/ എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം, പരീക്ഷാ നിർദ്ദേശങ്ങൾ, ഫീസടയ്ക്കേണ്ട മാർഗ്ഗങ്ങൾ, അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ എന്നിവ അടങ്ങിയ പൂർണ്ണ നോട്ടിഫിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചു മനസിലാക്കണം.

വിദ്യാഭ്യാസ യോഗ്യതകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ഹോം പേജിൽ കാണുന്ന ‘ന്യൂ രജിസ്‌ട്രേഷന്‍’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷാഭാഗം ലഭ്യമാകും.

അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം തിരുത്തലുകൾ ഉണ്ടെങ്കിൽ ‘എഡിറ്റ് ആപ്ലിക്കേഷന്‍’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്. വിവരങ്ങളിൽ തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാൽ ‘ഫൈനല്‍‍ കണ്‍ഫര്‍മേഷന്‍’ പൂർത്തിയാക്കാം.

English Summary

The KTET September 2026 registration deadline has been extended to October 7. Candidates can now edit their submitted forms through the login portal. Necessary corrections should be made before the new deadline passes. For any technical help, contact ktetpbhelpdesk@gmail.com.

Follow Us