MATSYAFED Recruitment 2025: മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ; പ്രതിമാസം 85,000 ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കൂ

Matsyafed Deputy Manager Recruitment 2025: താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 3.

MATSYAFED Recruitment 2025: മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ; പ്രതിമാസം 85,000 ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കൂ

MatsyaFed Recruitment

Published: 

12 Sep 2025 | 11:46 AM

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് അഥവാ മത്സ്യഫെഡ് ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി സ്ഥിരനിയമനം ആണ് നടത്തുന്നത്. ആകെ ഒരു ഒഴിവാണ് ഉള്ളത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 3.

അപേക്ഷകർ 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അതായത്, 1985 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് എംസിഎ അല്ലെങ്കിൽ ബിടെക് ഐടി/ ബിടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്കാണ് അവസരം.

കൂടാതെ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല സ്ഥാപനങ്ങളിലോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമായും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,500 രൂപ മുതൽ 85,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ matsyafed.in സന്ദർശിക്കുക.

ALSO READ: അഭിമുഖം മാത്രം, എഴുത്തുപരീക്ഷയില്ല; നാഷണൽ ആയുഷ് മിഷനിൽ വാർഡ് ഹെൽപറാകാം

അപേക്ഷിക്കേണ്ട വിധം

  • കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിച്ച് ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കുക.
  • ലഭിച്ച ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ശേഷം സ്വന്തം പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്ന് ‘അപ്ലൈ നൗ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക. ഫീസ് നൽകേണ്ടതില്ല.
  • നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ