AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Milma Recruitment 2025: മില്‍മയില്‍ 23 തസ്തികകളില്‍ ഒഴിവ്, കുറഞ്ഞ യോഗ്യത പത്താം ക്ലാസ്‌

MRCMPU Milma Recruitment 2025: മില്‍മയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍, നോണ്‍ ഓഫീസര്‍, പ്ലാന്റ് അസിസ്റ്റന്റ് വിഭാഗങ്ങളിലാണ് അവസരം. നവംബര്‍ 27 വരെ അപേക്ഷിക്കാം

Milma Recruitment 2025: മില്‍മയില്‍ 23 തസ്തികകളില്‍ ഒഴിവ്, കുറഞ്ഞ യോഗ്യത പത്താം ക്ലാസ്‌
മില്‍മ Image Credit source: facebook.com/milmaofficial/
jayadevan-am
Jayadevan AM | Published: 07 Nov 2025 17:11 PM

മലബാർ റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (മില്‍മ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍, നോണ്‍ ഓഫീസര്‍, പ്ലാന്റ് അസിസ്റ്റന്റ് വിഭാഗങ്ങളിലാണ് അവസരം. ഓഫീസര്‍ കാറ്റഗറിയില്‍ 12 തസ്തികകളിലും, നോണ്‍ ഓഫീസര്‍ കാറ്റഗറിയില്‍ 10 തസ്തികകളിലും, പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറിയിലെ ഒരു തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറിയില്‍ അപേക്ഷിക്കാം. 23000-56240 ആണ് ശമ്പളം. ബിരുദധാരികളാകരുത്. 47 ഒഴിവുണ്ട്.

അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍, അസിസ്റ്റന്റ് ഡയറി ഓഫീസര്‍, അസിസ്റ്റന്റ് എച്ച്ആര്‍ഡി ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി അസിസ്റ്റന്റ് ഓഫീസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍, അസിസ്റ്റന്റ് പര്‍ച്ചേസ് ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍ പ്രോജക്ട്‌സ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)-പ്രോജക്ട്‌സ്, അസിസ്റ്റന്റ് ഡയറി ഓഫീസര്‍-(പ്രോജക്ട്‌സ്), എന്നിവയാണ് ഓഫീസര്‍ തസ്തികയിലെ പോസ്റ്റുകള്‍.

സിസ്റ്റം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് അസസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ (നാല് വിഭാഗങ്ങളില്‍) എന്നിവയാണ് നോണ്‍ ഓഫീസര്‍ വിഭാഗത്തിലെ തസ്തികകള്‍. ഓരോ തസ്തികയുടെയും വിദ്യാഭ്യാസ യോഗ്യത, പരിചയസമ്പത്ത്, ശമ്പളം തുടങ്ങിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്.

Also Read: NABARD Recruitment: നബാഡിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?

അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ malabarmilma.com അല്ലെങ്കിൽ mrcmpu.com എന്ന വെബ്‌സൈറ്റിലെ ‘RECRUITMENT 2025’ എന്ന മെനുവിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. നവംബര്‍ 27 വരെ അപേക്ഷിക്കാം.

തപാൽ, ഇ-മെയിൽ, കൊറിയർ, നേരിട്ട് അയയ്ക്കൽ തുടങ്ങിയ മറ്റ് മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മില്‍മയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ചതിന് ശേഷം, അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം അപേക്ഷിക്കുക.