AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE: ജെഇഇ മെയിന്‍ എഴുതുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കണം; സ്‌കൂളുകളോട് സിബിഎസ്ഇ

JEE Main 2026: സ്കൂളുകളിൽ നിന്ന് പതിനൊന്നാം ക്ലാസിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്നില്ല എന്ന പരാതിയുമായി നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും ബോർഡിനെ സമീപിച്ചിരുന്നു

CBSE: ജെഇഇ മെയിന്‍ എഴുതുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കണം; സ്‌കൂളുകളോട് സിബിഎസ്ഇ
സിബിഎസ്ഇ Image Credit source: facebook-cbseindia29
Jayadevan AM
Jayadevan AM | Published: 07 Nov 2025 | 07:45 PM

ന്യൂഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷയ്ക്ക്‌ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് വണ്‍ രജിസ്ട്രേഷൻ നമ്പർ നൽകണമെന്ന് സിബിഎസ്ഇ നിര്‍ദ്ദേശിച്ചു. ജെഇഇ മെയിന്‍ പരീക്ഷയുടെ അപേക്ഷയില്‍ പ്ലസ് വണ്‍ പരീക്ഷയിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ പൂരിപ്പിക്കണമെന്ന് എന്‍ടിഎ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കണമെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ജെഇഇ മെയിന്‍ പരീക്ഷ എഴുതുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നിന്ന് പതിനൊന്നാം ക്ലാസിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്നില്ല എന്ന പരാതിയുമായി നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും ബോർഡിനെ സമീപിച്ചിരുന്നു.

വിഷയം ഗൗരവത്തോടെയാണ് സിബിഎസ്ഇ കാണുന്നത്. തുടര്‍ന്ന്‌ 2026 ലെ ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകൾ പതിനൊന്നാം ക്ലാസ് രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും നൽകണമെന്ന് സിബിഎസ്ഇ ഉത്തരവിടുകയായിരുന്നു.

Also Read: JEE Main 2026: ജെഇഇ മെയിന്‍ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാമോ? വ്യക്തത വരുത്തി എന്‍ടിഎ

ജെഇഇ മെയിൻ 2026

ജെഇഇ മെയിൻ 2026 സെഷൻ 1 ആപ്ലിക്കേഷന്‍ വിന്‍ഡോ നവംബര്‍ 27ന് അവസാനിക്കും. ഒക്ടോബര്‍ 31നാണ് ആരംഭിച്ചത്. ജനുവരി ആദ്യവാരത്തോടെ പരീക്ഷ കേന്ദ്രത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും. രണ്ട് സെഷനുകളിലായി ജെഇഇ മെയിൻ 2026 നടത്തും.

ജനുവരി 21 മുതൽ 30 വരെ ആദ്യ സെഷന്‍ നടത്തും. ഏപ്രിൽ 1 മുതൽ 10 വരെ രണ്ടാം സെഷന്‍ നടക്കും. രണ്ട് പേപ്പറുകളുണ്ടാകും. ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12-ഓടെ പ്രഖ്യാപിക്കാനാണ് നീക്കം.