AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NABARD Recruitment: നബാഡിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?

NABARD Assistant Manager Recruitment 2025: ബിരുദം, എൽഎൽബി, മാസ്റ്റേഴ്സ് ബിരുദം, സിഎ, സിഎസ്, പിജി ഡിപ്ലോമ തുടങ്ങിയ യോ​ഗ്യതയുള്ളവർക്ക് ഒഴിവിലേക്ക് അപേക്ഷ നൽകാവുന്നതാണ്. 21 മുതൽ 30 വയസുവരെയാണ് അപേക്ഷകർക്കുള്ള പ്രായപരിധി.

NABARD Recruitment: നബാഡിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?
Nabard Recruitment Image Credit source: PixeloneStocker/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 07 Nov 2025 16:11 PM

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (നബാഡ്) ഗ്രേഡ് എയിലുള്ള ജോലികൾക്കായി അപേക്ഷ ക്ഷണിച്ച് തുടങ്ങി. അസിസറ്റന്റ് മാനേജർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 2025 നവംബർ എട്ട് മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാവുന്നതാണ്. അവസാന തീയതി നവംബർ മുപ്പതാണ്. നബാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org വഴി മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.

ഏതെങ്കിലും ബിരുദം, എൽഎൽബി, മാസ്റ്റേഴ്സ് ബിരുദം, സിഎ, സിഎസ്, പിജി ഡിപ്ലോമ തുടങ്ങിയ യോ​ഗ്യതയുള്ളവർക്ക് ഒഴിവിലേക്ക് അപേക്ഷ നൽകാവുന്നതാണ്. 21 മുതൽ 30 വയസുവരെയാണ് അപേക്ഷകർക്കുള്ള പ്രായപരിധി. 44,500 മുതൽ 89,150 രൂപ വരെയാണ് ശമ്പളെ ലഭിക്കുക. അസിസ്റ്റന്റ് മാനേജർ (ഗ്രാമീണ വികസന ബാങ്കിംഗ് സർവീസ് – ആർ‌ഡി‌ബി‌എസ്) 85, അസിസ്റ്റന്റ് മാനേജർ (ലീഗൽ സർവീസ്) രണ്ട്, അസിസ്റ്റന്റ് മാനേജർ (പ്രോട്ടോക്കോൾ & സെക്യൂരിറ്റി സർവീസ്) നാല് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

Also Read: കെ ഡിസ്‌കില്‍ വിവിധ തസ്തികകളില്‍ അവസരം, ടീം ലീഡ് പോസ്റ്റില്‍ 1.10 ലക്ഷം ശമ്പളം

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗത്തിലെ ഉദ്യോ​ഗാർത്ഥികൾക്ക് 850 രൂപയും, എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി വിഭാഗത്തിലുള്ളവർക്ക് 150 രൂപയുമാണ് ഫീസ്.

അപേക്ഷിക്കേണ്ട വിധം

നബാഡിൻ്രെ ഔദ്യോ​ഗിക വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റ് സെക്ഷൻ സന്ദർശിക്കുക

അസിസറ്റന്റ് മാനേജർ (ആർഡിബിഎസ്)- 2025 അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്യുക

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക

ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുക.

ഫീസ് അടച്ച് അപേക്ഷയുടെ പകർപ്പ് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കാം.