NIB Recruitment 2026: നാഷണൽ ബയോളജിക്കൽസ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാം; ഒഴിവുകള്‍ ഏഴ് തസ്തികയില്‍
National Institute of Biologicals NIB Recruitment 2026: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസില്‍ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്-2, ലബോറട്ടറി ടെക്‌നീഷ്യന്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സയന്റിസ്റ്റ്, സയന്റിസ്റ്റ് ഗ്രേഡ് 3, സയന്റിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലാണ് അവസരം. ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസില്‍ നേരിട്ടുള്ള നിയമനത്തിന് ഏഴു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്-2, ലബോറട്ടറി ടെക്‌നീഷ്യന്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സയന്റിസ്റ്റ്, സയന്റിസ്റ്റ് ഗ്രേഡ് 3, സയന്റിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലാണ് അവസരം. ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
ആപ്ലിക്കേഷന്റെ ഹാര്‍ഡ് കോപ്പിയുടെ സബ്മിഷന് ഏപ്രില്‍ 14 വരെ സാവകാശമുണ്ട്. ഓൺലൈൻ അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രങ്ങൾ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അയയ്ക്കണം.
‘ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ് (മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ) എ-32, സെക്ടർ-62, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ നോയിഡ യു.പി. 201 309’ എന്ന വിലാസത്തിലാണ് ഹാര്‍ഡ് കോപ്പി അയയ്‌ക്കേണ്ടത്.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷാ ഫോം അടങ്ങിയ എന്‍വെലപിന്റെ മുകളില്‍ എഴുതിയിരിക്കണം. ഏപ്രില്‍ 14-ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. https://nib.gov.in/career1.aspx എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കേണ്ടത് എങ്ങനെയെന്നത് അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 WPM അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM കൃത്യമായ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.
ബയോളജിയിൽ ബിരുദം അല്ലെങ്കിൽ ബി.എസ്‌സി. മൈക്രോബയോളജി അല്ലെങ്കിൽ ബി.എസ്‌സി. ബയോടെക്നോളജി അല്ലെങ്കിൽ ബി.എസ്‌സി. ബയോകെമിസ്ട്രി അല്ലെങ്കിൽ ബി.എസ്‌സി. മോളിക്യുലാർ ബയോളജി എന്നിവയും, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയുമുള്ളവര്‍ക്ക് ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ ലബോറട്ടറി/ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രായോഗിക പരിചയം ഉണ്ടായിരിക്കണം.
മറ്റ് തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകള്‍, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് എന്‍ഐബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിക്കുക.