NEET 2026 Admit Card: നീറ്റ് അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

National Eligibility cum Entrance Test: നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എന്‍ടിഎ പുറത്തുവിട്ടു. മെയ് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പരീക്ഷ നടക്കും. പരീക്ഷ എഴുതുന്നവര്‍ അഡ്മിറ്റ് കാര്‍ഡിലെയും ഇൻഫർമേഷൻ ബുള്ളറ്റിനിലെയും നിര്‍ദ്ദേശങ്ങള്‍ വായിക്കണം.

NEET 2026 Admit Card: നീറ്റ് അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍-കഴിഞ്ഞ വര്‍ഷത്തെ ചിത്രം

Published: 

27 Apr 2026 | 04:58 PM

ന്യൂഡല്‍ഹി, 27-04-2026: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യുജി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടു. മെയ് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പരീക്ഷ നടക്കും. പരീക്ഷ എഴുതുന്നവര്‍ അഡ്മിറ്റ് കാര്‍ഡിലെയും ഇൻഫർമേഷൻ ബുള്ളറ്റിനിലെയും നിര്‍ദ്ദേശങ്ങള്‍ വായിക്കണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, 011-40759000/011-69227700 എന്ന നമ്പറിൽ എന്‍ടിഎയുമായി ബന്ധപ്പെടാം അല്ലെങ്കിൽ neetug2026@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്ക്‌ https://neet.nta.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

https://neet.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ നേരിട്ട് പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് നിര്‍ബന്ധമായും ഹാജരാക്കണം. ഇത് ഹാജരാക്കാത്തവരെ പരീക്ഷ എഴുതിക്കില്ല.

പരീക്ഷാര്‍ത്ഥിയുടെ പേര്, ആപ്ലിക്കേഷന്‍ നമ്പര്‍, റിപ്പോര്‍ട്ടിങ് സമയം, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുടങ്ങിയവ അഡ്മിറ്റ് കാര്‍ഡിലുണ്ടാകും. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമാണ് പരീക്ഷ നടക്കുക. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) എന്നീ വിഷയങ്ങളിൽ നിന്ന് 180 ചോദ്യങ്ങൾ ഉണ്ടായിരിക്കും.

Also Read: Kerala SSLC Result: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചാൽ ആദ്യം എവിടെ നോക്കണം?; ഒരൊറ്റ ക്ലിക്കിൽ റിസൾട്ട് അറിയാം, ലിങ്കുകൾ ഇതാ

ശരി ഉത്തരങ്ങള്‍ക്ക് നാലു മാര്‍ക്ക് ലഭിക്കും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകും ആകെ 720 മാര്‍ക്കിലാണ് പരീക്ഷ. ബയോളജി (90 ചോദ്യങ്ങള്‍)-360 മാര്‍ക്ക്, ഫിസിക്‌സ് (45 ചോദ്യങ്ങള്‍)-180 മാര്‍ക്ക്, കെമിസ്ട്രി (45 ചോദ്യങ്ങള്‍)-180 മാര്‍ക്ക് എന്നിങ്ങനെയാണ് മാര്‍ക്ക് പരമാവധി മാര്‍ക്ക്. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.

പരീക്ഷാ ഹാളിലേക്ക് മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, വാച്ചുകൾ, ബാഗുകൾ തുടങ്ങിയവ കൊണ്ടുപോകരുത്. നിരോധിത വസ്തുക്കളുമായി പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. 13 ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.

ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍

  • ബ്രൗസർ കാഷെയും കുക്കികളും ക്ലിയര്‍ ചെയ്യുക
  • ഇന്‍കൊഗ്നിറ്റോ/പ്രൈവറ്റ്‌ മോഡിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക
  • മറ്റ് ബ്രൗസറുകളില്‍ ശ്രമിക്കുക
  • ഇന്റര്‍നെറ്റ് കണക്ഷനിലെ പ്രശ്‌നമാണെങ്കില്‍ അത് പരിഹരിക്കുക

നീറ്റ് പരീക്ഷ

രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ്, ആയുഷ്, ബിഎസ്‌സി നഴ്‌സിംഗ്, മറ്റ് അനുബന്ധ പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെയുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ഏതാണ്ട് 22 ലക്ഷത്തിലേറെ പേര്‍ ഇത്തവണ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ കോമ്പറ്റീഷന്‍ ശക്തമാണ്.

പരീക്ഷയ്ക്ക് ശേഷം താല്‍ക്കാലിക ഉത്തരസൂചിക പുറത്തുവിടും. അതിനു ശേഷം പരാതികളുണ്ടെങ്കില്‍ അത് അറിയിക്കാന്‍ അവസരം നല്‍കും. തുടര്‍ന്ന് അന്തിമ ഉത്തരസൂചികയും, റിസള്‍ട്ടും പുറത്തുവിടും. ഫലപ്രഖ്യാപനം ജൂണിലാകാനാണ് സാധ്യത.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ