AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് മെയ് 21ന് വരില്ല; തീയതിയില്‍ ചെറിയൊരു മാറ്റം

Kerala Higher Secondary result 2025 date : 2024ല്‍ 78.69 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ ആദ്യ ശ്രമത്തില്‍ വിജയിച്ചിരുന്നു. 82.95 ശതമാനം വിദ്യാര്‍ത്ഥികളാണ് 2023ല്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 2022ല്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ വിജയിച്ചു

Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് മെയ് 21ന് വരില്ല; തീയതിയില്‍ ചെറിയൊരു മാറ്റം
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 19 May 2025 | 02:26 PM

തിരുവനന്തപുരം: പ്ലസ് ടു റിസല്‍ട്ട് മെയ് 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. തുടര്‍ന്ന് വിവിധ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാനാകും. ഹയര്‍ സെക്കന്‍ഡറിക്കൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ റിസല്‍ട്ടും പുറത്തുവിടും. നേരത്തെ മെയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതാണ് ഒരു ദിവസത്തേക്ക് നീട്ടിയത്. മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായിരുന്നു. ടാബുലേഷന്‍ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്.

4,44,707 വിദ്യാർഥികള്‍ പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 4,13,589 വിദ്യാർഥികളാണ്. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പുരോഗമിക്കുകയാണ്. റിസല്‍ട്ട് ജൂണില്‍ പ്രതീക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പ്ലസ് ടു റിസല്‍ട്ട് എങ്ങനെ അറിയാം?

എന്നീ വെബ്‌സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിച്ചേക്കും. ഡിജിലോക്കറിലും റിസല്‍ട്ടറിയാം. എസ്എസ്എല്‍സി, സിബിഎസ്ഇ റിസല്‍ട്ടുകളും ഡിജിലോക്കറിലൂടെ പുറത്തുവിട്ടിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം ഡിജിലോക്കറില്‍ റിസല്‍ട്ട് പരിശോധിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകും. ഈ ലിങ്കു വഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു റിസല്‍ട്ട് പരിശോധിക്കാം. കഴിഞ്ഞ തവണ മെയ് 10നാണ് റിസല്‍ട്ട് പ്രഖ്യാപിച്ചത്.

Read Also: Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് എങ്ങനെ പരിശോധിക്കാം?

വിജയശതമാനം എത്രയാകും?

ഇത്തവണ ഉയര്‍ന്ന വിജയശതമാനമാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ 78.69 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ ആദ്യ ശ്രമത്തില്‍ വിജയിച്ചിരുന്നു. 82.95 ശതമാനം വിദ്യാര്‍ത്ഥികളാണ് 2023ല്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 2022ല്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ വിജയിച്ചു. 2021ല്‍ ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയിരുന്നു. അന്ന് 87.94 ആയിരുന്നു വിജയശതമാനം.