NEET PG Exam 2025: നീറ്റ് പിജി പരീക്ഷയുടെ സിറ്റി സ്ലിപ്പ് എത്തി; അഡ്മിറ്റ് കാർഡ് എന്ന് എപ്പോൾ പ്രസിദ്ധീകരിക്കും
NEET PG Exam 2025 Admit Card: നീറ്റ് പിജി 2025 പരീക്ഷ 2025 ഓഗസ്റ്റ് മൂന്നിനാണ് നടക്കുന്നത്. പരീക്ഷയിൽ 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ഉൾപ്പെടുന്നത്. പരീക്ഷയ്ക്ക് അനുവദിക്കുന്ന സമയം മൂന്ന് മണിക്കൂർ 30 മിനിറ്റാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് NBEMS ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
നീറ്റ് പിജി പരീക്ഷയുടെ സിറ്റി സ്ലിപ്പ് പുറത്തിറക്കി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്). നീറ്റിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മെയിൽ ഐഡികൾ ഉപയോഗിച്ച് പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതേസമയം നീറ്റ് പിജി 2025ൻ്റെ അഡ്മിറ്റ് കാർഡ് ജൂലൈ 31ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട കൃത്യമായ വിവരവും അഡ്മിറ്റ് കാർഡിനൊപ്പം വ്യക്തമാക്കുന്നതാണ്.
നീറ്റ് പിജി 2025 പരീക്ഷ 2025 ഓഗസ്റ്റ് മൂന്നിനാണ് നടക്കുന്നത്. പരീക്ഷയിൽ 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ഉൾപ്പെടുന്നത്. പരീക്ഷയ്ക്ക് അനുവദിക്കുന്ന സമയം മൂന്ന് മണിക്കൂർ 30 മിനിറ്റാണ്.
നീറ്റ് പിജി 2025: അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഇവിടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
1. NBEMS ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in സന്ദർശിക്കുക.
2. ഹോം പേജിൽ നൽകിയിരിക്കുന്ന NEET PG 2025 അഡ്മിറ്റ് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ഉദ്യോഗാർത്ഥികൾ ലോഗിൻ വിശദാംശങ്ങൾ നൽകുക.
4. സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത, ശേഷം നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.
5. പേജിൽ ലഭ്യമായ അഡ്മിറ്റ് കാർഡ് പരിശോധിക്കുക.
6. ഇത് ഡൗൺലോഡ് ചെയ്ത ശേഷം കൂടുതൽ ആവശ്യത്തിനായി അതിന്റെ ഒരു ഹാർഡ് കോപ്പി എടുത്ത് സൂക്ഷിക്കുക.
കൂടുതൽ ബന്ധപ്പെട്ട വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് NBEMS ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.