Karkidaka vavu 2025: ഇന്ന് കര്‍ക്കിടക വാവ്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി
Karkidaka vavu 2025 Holiday: പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമെല്ലാം ഇന്നത്തെ ദിവസം അവധിയാണ്. എല്ലാ വര്‍ഷവും സംസ്ഥാനത്ത് അവധി ഉണ്ടാകാറുണ്ട്.
ഇന്ന് കര്‍ക്കിടക വാവ്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഈ ദിവസത്തിന് ഏറെ പ്രത്യേകതയുണ്ട്. ആചാരപ്രകാരം ഇന്ന് ഹിന്ദുക്കള്‍ അവരുടെ പിതൃക്കള്‍ക്ക് ബലിയിടും. കര്‍ക്കിടകത്തിലെ കറുത്ത വാവ് ദിവസമാണ് ബലിയിടല്‍ നടക്കുന്നത്. പിതൃക്കള്‍ക്കായുള്ള ദിവസം എന്നാണ് കര്‍ക്കിടക വാവിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ കര്‍ക്കിടക വാവുബലിക്ക് വളരെയധികം പ്രാധാന്യമുണ്ട്.
വാവ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമെല്ലാം ഇന്നത്തെ ദിവസം അവധിയാണ്. എല്ലാ വര്‍ഷവും സംസ്ഥാനത്ത് അവധി ഉണ്ടാകാറുണ്ട്. എന്നാല്‍ പണ്ട് കാലത്ത് വാവ് ദിവസം ഉച്ച വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നിട്ട് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു രീതി.
എന്നാല്‍ പിന്നീട് കേരളത്തില്‍ കര്‍ക്കിടക വാവ് പൊതുഅവധിയായി പ്രഖ്യാപിച്ചു. ഇന്നേദിവസം സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, കടല്‍ തീരത്തും, നദിയോരത്തുമെല്ലാം ബലിയിടല്‍ കര്‍മം നടക്കാറുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ബലിയിടുന്നത്.




Also Read: Karkidaka vavu 2025: കർക്കിടക വാവിന് വീട്ടിൽ ബലിയിടുന്നവർ ശ്രദ്ധിക്കേണ്ടത്
മരിച്ചുപോയ പൂര്‍വികര്‍ക്ക് ഇനി നല്‍കാന്‍ സാധിക്കുന്ന ഏക സമ്മാനം അല്ലെങ്കില്‍ സന്തോഷം ബലിയാണെന്നാണ് വിശ്വാസം. ഇന്ന് ആത്മാക്കളുടെ ഭൂമിയിലെ ദിനം എന്നും അറിയപ്പെടാറുണ്ട്.