NEET UG 2025 Result: നീറ്റ് യുജി ഫലം പുറത്ത്; സ്‌കോര്‍കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
NEET UG 2025 Result Out: . മലയാളം ഉള്‍പ്പെടെയുള്ള 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയത്. രാജ്യത്തിന് പുറത്ത് അബുദാബി, ദുബായ്, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, കുവൈറ്റ് സിറ്റി, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത്
നീറ്റ് യുജി 2025 പരീക്ഷാഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടു. neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മെയ് നാലിന് രാജ്യത്തുടനീളമുള്ള 552 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 5468 വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. മലയാളം ഉള്‍പ്പെടെയുള്ള 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയത്. രാജ്യത്തിന് പുറത്ത് അബുദാബി, ദുബായ്, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, കുവൈറ്റ് സിറ്റി, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത്.
ഫലം എങ്ങനെ പരിശോധിക്കാം?
- neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ഹോംപേജില്‍ കാന്‍ഡിഡേറ്റ് ആക്ടിവിറ്റി എന്ന ഭാഗത്തുള്ള എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- റിസല്‍ട്ട് അറിയുന്നതിനുള്ള ഓള്‍ട്ടര്‍നേറ്റ് ലിങ്കും അവിടെ നല്‍കിയിട്ടുണ്ട്
- എന്‍ടിഎ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലോഗിന്‍ ചെയ്താല്‍ വിശദാംശങ്ങള്‍ അറിയാനാകും
📢 NEET (UG) 2025 Results are now LIVE!
All candidates are advised to check their email for their scorecards. You can also download your result using your login credentials at 👉 https://t.co/vupfOoDMx9#NEETUG2025 #NEETResult #NTA
— National Testing Agency (@NTA_Exams) June 14, 2025
2276069 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2209318 പേരും പരീക്ഷ എഴുതി. കേരളത്തില്‍ ഇത്തവണ 127442 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 121516 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 73328 പേര്‍ വിജയിച്ചു. 99.9949306 ശതമാനം നേടിയ ദീപ്നിയ ഡിബിയാണ് കേരളത്തില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയത്. 109-ാമത് റാങ്കാണ് ദീപ്നിയ സ്വന്തമാക്കിയത്. 99.9999547 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറാണ് ഒന്നാമത്.
കട്ടോഫ്-വിഭാഗം, മാര്‍ക്ക്, ആകെ വിദ്യാര്‍ത്ഥികള്‍ എന്നീ ക്രമത്തില്‍
- യുആര്‍/ഇഡബ്ല്യുഎസ്: 686-144, 1101151
- ഒബിസി: 143-113, 88692
- എസ്‌സി: 143-113, 31995
- എസ്ടി: 143-113, 13940
- യുആര്‍/ഇഡബ്ല്യുഎസ് & പിഡബ്ല്യുബിഡി: 143-127, 472
- ഒബിസി & പിഡബ്ല്യുബിഡി: 126-113, 216
- എസ്‌സി & പിഡബ്ല്യുബിഡി: 126-113, 48
- എസ്ടി & പിഡബ്ല്യുബിഡി: 126-113, 17