AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET UG 2025 Result: നീറ്റ് യുജി റിസല്‍ട്ട് ഏത് നിമിഷവും; എംബിബിഎസ് പ്രവേശനത്തിന് എത്ര മാര്‍ക്ക് വേണം?

NEET UG 2025 Result Expected anytime soon: മെയ് നാലിനായിരുന്നു പരീക്ഷ നടന്നത്. രാജ്യത്തെ 500 നഗരങ്ങളിലെ 5,453 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. മെയ് 29ന് താല്‍ക്കാലിക ഉത്തരസൂചിക പുറത്തുവിട്ടു. എതിര്‍പ്പുകള്‍ ഉന്നയിക്കാന്‍ മെയ് 31 വരെ അവസരം നല്‍കി. അന്തിമ ഉത്തരസൂചിക ഇതിനകം പുറത്തുവിട്ടിരുന്നു

NEET UG 2025 Result: നീറ്റ് യുജി റിസല്‍ട്ട് ഏത് നിമിഷവും; എംബിബിഎസ് പ്രവേശനത്തിന് എത്ര മാര്‍ക്ക് വേണം?
നീറ്റ് യുജി പരീക്ഷയ്‌ക്കെത്തിയവര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 14 Jun 2025 10:34 AM

നീറ്റ് യുജി 2025 ഫലം ഉടന്‍ പ്രഖ്യാപിക്കും. ഇന്ന് ഫലപ്രഖ്യാപനം നടത്താനാണ് സാധ്യത. ജൂണ്‍ 14നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള് കട്ട് ഓഫും പുറത്തുവിടും. കട്ട് ഓഫ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് പരിശോധിക്കാം.

കാറ്റഗറി കട്ട് ഓഫ് ശതമാനം 2024 2023 2022 2021
ജനറല്‍ (യുആര്‍) 50 720–162 720–137 715–117 720–138
ജനറല്‍-പിഎച്ച്‌ 45 161–144 136–121 116–93 137–122
എസ്‌സി/എസ്ടി/ഒബിസി 40 161–127 136–107 116–93 137–108
എസ്‌സി/ഒബിസി-പിഎച്ച്‌ 40 143–127 120–107 104–93 121–108
എസ്ടി-പിഎച്ച്‌ 40 142–127

ഇഷ്ടപ്പെട്ട മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്‌സിന് പ്രവേശനം നേടുന്നതിന്, അതത് കോളേജിലേക്ക് ആവശ്യമായ കട്ട് ഓഫ് മാര്‍ക്കോ, അല്ലെങ്കില്‍ അതിന് മുകളിലോ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം. ഓരോ സംസ്ഥാനങ്ങളിലും എംബിബിഎസ് അഡ്മിഷന് വെവ്വേറെ കട്ട് ഓഫ് മാര്‍ക്കുകള്‍ ഉണ്ടായിരിക്കും. മെയ് നാലിനായിരുന്നു പരീക്ഷ നടന്നത്. രാജ്യത്തെ 500 നഗരങ്ങളിലെ 5,453 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. മെയ് 29ന് താല്‍ക്കാലിക ഉത്തരസൂചിക പുറത്തുവിട്ടു. എതിര്‍പ്പുകള്‍ ഉന്നയിക്കാന്‍ മെയ് 31 വരെ അവസരം നല്‍കി.

Read Also: NEET PG 2025: നീറ്റ് പിജി പരീക്ഷാ കേന്ദ്രം മാറ്റാനുള്ള വെബ്സൈറ്റ് തുറന്നു; പരിശോധിക്കാം ഇവിടെ

അന്തിമ ഉത്തരസൂചിക ഇതിനകം പുറത്തുവിട്ടിരുന്നു. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഉത്തര സൂചിക ലഭ്യമാണ്. ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാകും.