AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET UG 2025: നീറ്റ് യുജി 2025; കൗൺസിലിങ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു, തീയതികൾ ഇങ്ങനെ

NEET UG 2025 State Counselling: ഓൾ ഇന്ത്യ ക്വോട്ട (എഐക്യു), ഡിംഡ്, സെൻട്രൽ യൂണിവേഴ്‌സിറ്റികൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി ജൂലൈ 21 മുതൽ രജിസ്റ്റർ ചെയ്യാം. കൗൺസിലിംഗ് പ്രക്രിയ നാല് റൗണ്ടുകളായാണ് നടക്കുക.

NEET UG 2025: നീറ്റ് യുജി 2025; കൗൺസിലിങ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു, തീയതികൾ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 13 Jul 2025 08:17 AM

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) 2025ലെ നീറ്റ് യുജി കൗൺസിലിങ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡിഎസ്, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് പ്രവേശന-കൗൺസലിങ്ങിനുള്ള  സംസ്ഥാനതല സമയക്രമങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഓൾ ഇന്ത്യ ക്വോട്ട (എഐക്യു), ഡിംഡ്, സെൻട്രൽ യൂണിവേഴ്‌സിറ്റികൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി ജൂലൈ 21 മുതൽ രജിസ്റ്റർ ചെയ്യാം. കൗൺസിലിംഗ് പ്രക്രിയ നാല് റൗണ്ടുകളായാണ് നടക്കുക. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, വേക്കൻസി റൗണ്ട് എന്നിങ്ങനെയാണ്.

റൗണ്ട് 1 ഷെഡ്യൂൾ

  • സീറ്റ് മാട്രിക്സ് പരിശോധനാ: ജൂലായ് 18-19
  • രജിസ്ട്രേഷൻ: ജൂലായ് 21-28 (ഉച്ചയ്ക്ക് 3 മണി വരെ)
  • ചോയ്‌സ് ഫില്ലിംഗ്: ജൂലായ് 22-28 (രാത്രി 11.55 വരെ)
  • ചോയ്‌സ് ലോക്കിംഗ്: ജൂലായ് 28 (വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ)
  • സീറ്റ് അലോട്ട്മെന്റ്റ് പ്രോസസ്സിംഗ്: ജൂലൈ 29-30
  • അലോട്ട്മെന്റ് ഫലം: ജൂലായ് 31
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: ഓഗസ്റ്റ് 1-5
  • ഡാറ്റ പരിശോധന: ഓഗസ്റ്റ് 7-8

റൗണ്ട് 2 ഷെഡ്യൂൾ

  • സീറ്റ് മാട്രിക്സസ് പരിശോധന: ഓഗസ്റ്റ് 9-11
  • രജിസ്ട്രേഷൻ: ഓഗസ്റ്റ് 12-18 (ഉച്ചയ്ക്ക് 3 മണി വരെ)
  • ചോയ്‌സ് ഫില്ലിംഗ്: ഓഗസ്റ്റ് 13-18 (രാത്രി 11.55 വരെ)
  • ചോയ്സ് ലോക്കിംഗ്: ഓഗസ്റ്റ് 18 (വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ)
  • സീറ്റ് അലോട്ട്മെന്റ് പ്രോസസ്സിംഗ്: ഓഗസ്റ്റ് 19-20
  • അലോട്ട്മെന്റ് ഫലം: ഓഗസ്റ്റ് 21
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: ഓഗസ്റ്റ് 22-29
  • ഡാറ്റ പരിശോധന: ഓഗസ്റ്റ് 30-സെപ്റ്റംബർ 1

റൗണ്ട് 3 ഷെഡ്യൂൾ

  • സീറ്റ് മാട്രിക്സ് പരിശോധന: സെപ്റ്റംബർ 2
  • രജിസ്ട്രേഷൻ: സെപ്റ്റംബർ 3-8 (ഉച്ചയ്ക്ക് 3 മണി വരെ)
  • ചോയ്‌സ് ഫില്ലിംഗ്: സെപ്റ്റംബർ 3-8
  • ചോയ്സ് ലോക്കിംഗ്: സെപ്റ്റംബർ 8
  • സീറ്റ് അലോട്ട്മെന്റ് പ്രോസസ്സിംഗ്: സെപ്റ്റംബർ 9-10
  • അലോട്ട്മെന്റ് ഫലം: സെപ്റ്റംബർ 11
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: സെപ്റ്റംബർ 12-18
  • ഡാറ്റ പരിശോധന: സെപ്റ്റംബർ 19-21

ALSO READ: കീം 2025; പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് സർക്കാർ, വിദ്യാർഥികൾ സുപ്രീം കോടതിയിൽ

വേക്കൻസി റൗണ്ട്

  • സീറ്റ് മാട്രിക്സ് പരിശോധന: സെപ്റ്റംബർ 22
  • രജിസ്ട്രേഷൻ: സെപ്റ്റംബർ 22-24 (ഉച്ചയ്ക്ക് 3 മണി വരെ)
  • പോയ്‌സ് ഫില്ലിംഗ്: സെപ്റ്റംബർ 25
  • ചോയ്സ് ലോക്കിംഗ്: സെപ്റ്റംബർ 24- 25,
  • സീറ്റ് അലോട്ട്മെന്റ് പ്രോസസ്സിംഗ്: സെപ്റ്റംബർ 25-26
  • അലോട്ട്മെന്റ് ഫലം: സെപ്റ്റംബർ 27
  • റിപ്പോർട്ടിങ്/ജോയിനിംഗ്: സെപ്റ്റംബർ 27-ഒക്ടോബർ 3

ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in സന്ദർശിക്കുക.
  • യുജി മെഡിക്കൽ കൗൺസിലിംഗ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • NEET ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷ പൂരിപ്പിച്ച ശേഷം ഫീസ് അടയ്ക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക (നീറ്റ് സ്കോർകാർഡ്, ഐഡി പ്രൂഫ്, കാറ്റഗറി സർട്ടിഫിക്കറ്റ് മുതലായവ).
  • കോളേജുകളുടെയും കോഴ്സുകളുടെയും ചോയ്‌സുകൾ പൂരിപ്പിച്ച് നൽകുക.
  • സ്ഥിരീകരണ രസീത്/അക്നോളജ്മെന്റ് ഡൗൺലോഡ് ചെയ്യുക.