Bank Job 2025: ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ലോട്ടറി, വരുന്നത് നിയമനക്കാലം
Public sector banks recruitment 2025-26: ഈ വൻ നിയമനങ്ങള്‍ ബാങ്ക് ജോലിക്ക് ആഗ്രഹിക്കുന്നവർക്കും പരിശീലനം നടത്തുന്നവർക്കും വലിയ അവസരങ്ങളാണ് തുറക്കുന്നത്. രാജ്യത്തുടനീളമുള്ള 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നിയമനങ്ങൾ നടക്കുന്നത്
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വന്‍തോതില്‍ നിയമനങ്ങള്‍ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 50,000 പുതിയ നിയമനങ്ങൾ ഈ വര്‍ഷം നടത്താനാണ് പദ്ധതി. വർധിച്ചുവരുന്ന ബിസിനസ് ആവശ്യകതകള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ഈ നിയമനങ്ങളിൽ ഏകദേശം 21,000 പേർ ഓഫിസർ റാങ്കിലായിരിക്കും. ബാക്കിയുള്ളവർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിലായിരിക്കും.
ഏറ്റവും വലിയ നിയമനം നടത്താൻ ഒരുങ്ങുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ്. 20,000ത്തോളം പേരെ എസ്ബിഐ നിയമിക്കും. 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും ഇതിനകം എസ്ബിഐ ജോലിക്കെടുത്തതായാണ് റിപ്പോര്‍ട്ട്. 2025 മാർച്ച് വരെ എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം 2,36,226 ആയി ഉയർന്നിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പുതിയ നിയമനങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. നിലവിൽ പിഎൻബിയിൽ 1,02,746 ജീവനക്കാരാണ് ഉള്ളത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വർഷം 4,000 പേരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്.




മികച്ച തൊഴിലവസരങ്ങൾ ബാങ്ക് മേഖലയിൽ പ്രതീക്ഷിക്കാം. ഓഫിസർ, ക്ലാർക്ക്, സ്പെഷ്യലൈസ്ഡ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് നിയമനങ്ങൾ നടക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ഈ വൻ നിയമനങ്ങള്‍ ബാങ്ക് ജോലിക്ക് ആഗ്രഹിക്കുന്നവർക്കും പരിശീലനം നടത്തുന്നവർക്കും വലിയ അവസരങ്ങളാണ് തുറക്കുന്നത്. രാജ്യത്തുടനീളമുള്ള 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നിയമനങ്ങൾ നടക്കുന്നത്. ബാങ്കിംഗ് മേഖലയുടെ ഭാവി വളർച്ചയ്ക്കും സേവന നിലവാരത്തിനും ഇത് ഗുണകരമാകും.
Read Also: SBI CBO 2025: എസ്‌ബിഐയിൽ ജോലി നേടാൻ ഇതാ മികച്ച അവസരം; ശമ്പളം എത്രയെന്ന് അറയണ്ടേ?
അവസാന തീയതി നാളെ
അതേസമയം, എസ്ബിഐയിലെ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നാളെ (ജൂലൈ 14) ആണ്. ഈ മാസം അവസാനമോ, അടുത്ത മാസമോ ആദ്യ ഘട്ട ഓണ്‍ലൈന്‍ പ്രിലിമിനറ പരീക്ഷ നടക്കും. ആദ്യ ഘട്ട പരീക്ഷയുടെ ഫലപ്രഖ്യാപനവും ഉടനുണ്ടാകും.
സെപ്തംബറിലാണ് മെയിന്‍ പരീക്ഷ. തുടര്‍ന്ന് സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യൂ & ഗ്രൂപ്പ് എക്‌സര്‍സൈസ് തുടങ്ങിയവയും ഉണ്ടാകും. നവംബര്‍, ഡിസംബര്‍ മാസങ്ങളോടെ അന്തിമ ഫലപ്രഖ്യാപനം പ്രതീക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.