NIOT Recruitement: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അവസരം; ഇന്ന് തന്നെ അപേക്ഷിക്കാം

NIOT Recruitement 2025: താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ https://www.niot.res.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ ലഭിക്കും.

NIOT Recruitement: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അവസരം; ഇന്ന് തന്നെ അപേക്ഷിക്കാം

Niot Recruitement

Published: 

08 Oct 2025 | 09:28 AM

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)യിൽ അപ്രന്റീസ്ഷിപ്പിന് അവസരം. സമുദ്ര സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തിലുള്ള പ്രവർത്തനമാണിത്. ഒക്ടോബർ 27-ന് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. 25 അപ്രന്റീസ് തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുതന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്, ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റിസ് എന്നീ തസ്തികയിലാണ് ഒഴിവുള്ളത്.

താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ https://www.niot.res.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ ലഭിക്കും. ചെന്നൈ അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഫീൽഡ് യൂണിറ്റുകളിലാകും പരിശീലനം. രണ്ട് വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഓഫ് ലൈൻ വഴി മാത്രമെ സ്വീകരിക്കൂ.

ഒഴിവുകളുടെ പൂർണ വിവരം

ഡിപ്ലോമയുടെ അടിസ്ഥാനത്തിൽ

മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 3 ഒഴിവുകൾ
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 3 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 2 ഒഴിവുകൾ

ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റീസ്:

മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 3 തസ്തികകൾ
സിവിൽ എഞ്ചിനീയറിംഗ് – 1 തസ്തിക
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 3 തസ്തികകൾ
കെമിസ്ട്രി/ ബയോളജി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ കൊമേഴ്‌സ് – 9 തസ്തികകൾ
ലൈബ്രറി & ഇൻഫർമേഷൻ സയൻസ് – 1 തസ്തിക

Also Read: ഇഎംആർഎസിൽ ഹോസ്റ്റൽ വാർഡൻ ജോലി; അറിയാം പ്രായപരിധിയും യോഗ്യതയും

വിദ്യാഭ്യാസ യോഗ്യത

2023, 2024, അല്ലെങ്കിൽ 2025 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷ നൽകാൻ സാധിക്കു.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്ക്: ഒരു സംസ്ഥാന കൗൺസിലിൽ നിന്നോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നോ ബന്ധപ്പെട്ട എഞ്ചിനീയറിംഗ്/സാങ്കേതിക വിഭാഗത്തിൽ ഡിപ്ലോമയുള്ളവരായിരിക്കണം.

ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റീസുകൾക്ക്: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ പൂർണ്ണ സമയ ബിരുദം (ബി.ഇ./ബി.ടെക്/ബി.എസ്‌സി./ബി.സി.എ/ബി.കോം/ബി.എൽ.ഐ.എസ്) ഉണ്ടായിരിക്കണം. അപേക്ഷ ഫീസ്, പ്രായ പരിധി, അഭിമുഖവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കായി https://nats.education.gov.in/ സന്ദർശിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ