AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EMRS Hostel Warden: ഇഎംആർഎസിൽ ഹോസ്റ്റൽ വാർഡൻ ജോലി; അറിയാം പ്രായപരിധിയും യോഗ്യതയും

EMRS Hostel Warden Job Alert: ഇഎംആർഎസ് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 35 വയസ്സ് കവിയരുത്. എസ്‌സി, എസ്ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

EMRS Hostel Warden: ഇഎംആർഎസിൽ ഹോസ്റ്റൽ വാർഡൻ ജോലി; അറിയാം പ്രായപരിധിയും യോഗ്യതയും
പ്രതീകാത്മക ചിത്രംImage Credit source: Xavier Lorenzo/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 07 Oct 2025 09:14 AM

നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിന്റെ (നെസ്റ്റ്സ്) കീഴിലുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ഹോസ്റ്റൽ വാർഡൻ തസ്തികയിൽ ഒഴിവുകൾ. 635 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 23 വരെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.

പ്രായപരിധി

ഇഎംആർഎസ് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 35 വയസ്സ് കവിയരുത്. എസ്‌സി, എസ്ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

Also Read: എസ്‌ബി‌ഐ മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ; അറിയേണ്ട കാര്യങ്ങൾ ഇതാ

വിദ്യാഭ്യാസ യോ​ഗ്യത

അപേക്ഷകർക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ എൻ‌സി‌ഇ‌ആർ‌ടിയുടെയോ എൻ‌സി‌ടി‌ഇ അംഗീകൃത സ്ഥാപനത്തിന്റെയോ റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ഗ്രാജുവേഷൻ ഡിഗ്രി കോഴ്‌സ് പൂർത്തിയായവരായിരിക്കണം അപേക്ഷകർ. ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമെ അപേക്ഷ നൽകാൻ സാധിക്കു.

ആവശ്യമായ രേഖകൾ

അപേക്ഷാ ഫോമിൽ പറഞ്ഞിരിക്കുന്നതുപോലെ യോഗ്യതയ്ക്കും ഐഡന്റിറ്റിയും തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഉദ്യോഗാർത്ഥികൾ സമർപ്പിക്കണം. അതില്ലാത്തപക്ഷം സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെടും.

  • ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • മാർക്ക് ഷീറ്റുകളും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റും
  • ജാതി സർട്ടിഫിക്കറ്റ്, (ഉണ്ടെങ്കിൽ)
  • വൈകല്യ സർട്ടിഫിക്കറ്റ്, (ഉണ്ടെങ്കിൽ)
  • തിരിച്ചറിയൽ രേഖ
  • മറ്റ് പ്രസക്തമായ രേഖകൾ