NPCIL Recruitment 2026: ഐടിഐയോ ബിരുദമോ മതി… ജോലി ഉടൻ; ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഴിവുകൾ

NPCIL Job Vacancy Alert: പത്താം ക്ലാസ്, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15 മുതലാണ് നൽകേണ്ടത്. ഫെബ്രുവരി നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 18 വയസ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

NPCIL Recruitment 2026: ഐടിഐയോ ബിരുദമോ മതി... ജോലി ഉടൻ; ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഴിവുകൾ

Npcil Recruitment

Published: 

09 Jan 2026 | 04:33 PM

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ-NPCIL) യിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. സയന്റിഫിക് അസിസ്റ്റന്റ്, സ്റ്റൈപൻഡിയറി ട്രെയിനി ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് പുറത്തിറക്കിയത്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എൻപിസിഐഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.npcilcareers.co.in വഴി ഓൺലൈനായി അപേക്ഷിക്കാം.

വിവിധ തസ്തികകളിലായി അകെ 114 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15 മുതലാണ് നൽകേണ്ടത്. ഫെബ്രുവരി നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 18 വയസ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. സംഭരണ വിവാ​ഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.

ALSO READ: ബെംഗളൂരുവിലാണോ ജോലി നോക്കുന്നത്; റിസർച്ച് അസോസിയേറ്റായി നിയമനം നേടാം

സയന്റിഫിക് അസിസ്റ്റന്റ്/ബി (സിവിൽ) 02, സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (എസ്.ടി/എസ്.എ-ക്യാറ്റ്-I) 12, സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (എസ്.ടി/ടി.എൻ-ക്യാറ്റ്-II) 83, അസിസ്റ്റന്റ് ഗ്രോ.1(എച്ച്.ആർ) 02, അസിസ്റ്റന്റ് ഗ്രോ.1(എഫ്&എ) 06,  എക്സ്-റേ ടെക്നീഷ്യൻ (ടെക്നീഷ്യൻ/സി) 05, അസിസ്റ്റന്റ് ഗ്രോ.1(സി&എംഎം) 04 എന്നിങ്ങനെയാണ് ഓരോ മേഖലയിലുള്ള ഒഴിവുകളുടെ എണ്ണം.

എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://www.npcilcareers.co.in/MainSiten/default.aspx എന്ന ലിങ്കിൽ സന്ദർശിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ