Puch AI Internship: ഡിഗ്രി വേണ്ട, ഹൈസ്കൂൾ വിദ്യാർഥികൾക്കും അവസരം; 2 ലക്ഷം രൂപയുടെ ഇന്റേൺഷിപ്പുമായി Puch AI
Puch AI Internship: ഡിഗ്രി ഇല്ലാത്തവർക്കും, ഹൈസ്കൂൾ വിദ്യാർഥികൾക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

പ്രതീകാത്മക ചിത്രം
ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 2 ലക്ഷം രൂപയുടെ ഇന്റേൺഷിപ്പ് അവസരവുമായി സ്റ്റാർട്ടപ്പ് കമ്പനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ Punch AI-യുടെ സഹസ്ഥാപകനും സിഇഒയുമായ സിദ്ധാർത്ഥ് ഭാട്ടിയയാണ് ഇന്റേൺഷിപ്പ് അവസരം പ്രഖ്യാപിച്ചത്. സിദ്ധാർത്ഥ് ഭാട്ടിയയുടെ സോഷ്യഷ മീഡിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.
റിപ്പോർട്ടുകൾ അനുസരിച്ച്, ഡിഗ്രി ഇല്ലാത്തവർക്കും, ഹൈസ്കൂൾ വിദ്യാർഥികൾക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്, എഐ എഞ്ചിനീയറിംഗ് ഇന്റേൺ (ഫുൾ ടൈം), ഗ്രോത്ത് മജീഷ്യൻ (ഫുൾ ടൈം/പാർട്ട് ടൈം). രണ്ട് ജോലികളിലും വർക്ക് ഫ്രം ഹോം അവസരമുണ്ട്. കോളേജ് ബിരുദം നിർബന്ധമില്ല. കഴിവ്, സർഗ്ഗാത്മകത, പഠിക്കാനുള്ള താല്പര്യം എന്നിവയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് ഭാട്ടിയ വ്യക്തമാക്കി.
ALSO READ: കാത്തിരുന്ന ഫലപ്രഖ്യാപനം, കെഎഎസ് അര്‍ഹതാപട്ടിക പുറത്തുവിട്ട് പിഎസ്‌സി
അപേക്ഷകർക്ക് തങ്ങളുടെ താല്പര്യം സിദ്ധാർത്ഥ് ഭാട്ടിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കമന്റുകളിലൂടെ അറിയിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PPO (പ്രീ-പ്ലേസ്‌മെൻ്റ് ഓഫർ) ലഭിക്കാനും സാധ്യതയുണ്ട്.