Education abroad : ക്വീൻസ്‍ലാൻഡ്: ഇന്ത്യൻ വിദ്യാർത്ഥികളുടെ പുതിയ പറുദീസ … ഇതാണ് കാരണം
Queensland has become a top education destination : വിദ്യാർത്ഥി സൗഹൃദ നയങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. പ്രാദേശിക മേഖലകളിൽ പഠിക്കുന്നവർക്ക് പോസ്റ്റ് - സ്റ്റഡി വർക്ക് പെർമിറ്റിൽ ഒരു വർഷം അധികമായി ലഭിക്കും

Study Abroad Indian Students
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ആകർഷകമായ പഠനകേന്ദ്രങ്ങളിലൊന്നായി ക്വീൻസ്‌ലാൻഡ് അതിവേഗം വളരുന്നു. ലോകോത്തര അക്കാദമിക് പ്രോഗ്രാമുകളും, വിദ്യാർത്ഥി സൗഹൃദ നഗരങ്ങളും, മികച്ച തൊഴിൽ അവസരങ്ങളും ഇവിടം വാഗ്ദാനം ചെയ്യുന്നതാണ് ഇതിനു കാരണം. ശക്തമായ വിദ്യാഭ്യാസ മേഖലയും ഇന്ത്യയുമായുള്ള അടുത്ത ബന്ധങ്ങളും മറ്റൊന്ന്.
അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് സ്ഥാപനങ്ങളാണ് ക്വീൻസ്‌ലാൻഡിൻ്റെ പ്രധാന ആകർഷണം. ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് ബൈ സബ്ജക്ട് 2025 അനുസരിച്ച്, യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡ് മെഡിസിൻ, എൻവയോൺമെന്റൽ സയൻസസ്, നഴ്സിങ് തുടങ്ങിയ വിഷയങ്ങളിൽ മികച്ച ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ്. കൂടാതെ, ഗ്രിഫിത്ത് യൂണിവേഴ്സിറ്റി, ക്യുടി, ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി എന്നിവയും ഉയർന്ന റാങ്കിംഗുകൾ നേടിയിട്ടുണ്ട്.
Also read – മാഡം എണീറ്റതെ ഉള്ളോ? പിള്ളേരൊക്കെ തമ്പാനൂരിൽ നീന്തി തുടങ്ങി… അവധി പ്രഖ്യാപനം വൈകി, കളക്ടർ എയറിൽ
വിദ്യാർത്ഥി സൗഹൃദ നയങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. പ്രാദേശിക മേഖലകളിൽ പഠിക്കുന്നവർക്ക് പോസ്റ്റ് – സ്റ്റഡി വർക്ക് പെർമിറ്റിൽ ഒരു വർഷം അധികമായി ലഭിക്കും, ഇത് കരിയർ സാധ്യതകൾ മെച്ചപ്പെടുത്തുന്നു. ഓസ്ട്രേലിയ – ഇന്ത്യ സാമ്പത്തിക സഹകരണ, വ്യാപാര ഉടമ്പടി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയിട്ടുണ്ട്.
ഉയർന്ന ജീവിതനിലവാരവും ക്വീൻസ്‌ലാൻഡിൻ്റെ മറ്റൊരു പ്രത്യേകതയാണ്. മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ ജീവിതച്ചെലവ് കുറവാണ്. കടൽത്തീരങ്ങളും, നഗര സംസ്കാരവും, പ്രകൃതിഭംഗിയും ഉൾപ്പെടെ എല്ലാത്തരം ജീവിതരീതികളും ഇവിടെ ആസ്വദിക്കാം.
2032-ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ വലിയ നിക്ഷേപങ്ങളാണ് നടക്കുന്നത്. ഇത് സ്പോർട്സ് മാനേജ്‌മെൻ്റ്, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.