AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB Recruitment 2025: ഈ വർഷം 50000 പേരെ നിയമിക്കാനൊരുങ്ങി റെയിൽവേ…

Railway Recruitment Boards to offer over 50,000 appointments : പുതിയ ജീവനക്കാർക്ക് റെയിൽവേയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ, പ്രത്യേകിച്ച് ടെക്നിക്കൽ, നോൺ-ടെക്നിക്കൽ വിഭാഗങ്ങളിൽ നിയമനം ലഭിക്കും.

RRB Recruitment 2025: ഈ വർഷം 50000 പേരെ നിയമിക്കാനൊരുങ്ങി റെയിൽവേ…
Representational ImageImage Credit source: Santosh Kumar/HT via Getty Images
aswathy-balachandran
Aswathy Balachandran | Published: 11 Jul 2025 13:49 PM

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ 2025-26 സാമ്പത്തിക വർഷത്തിൽ 50,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 9,000-ത്തിലധികം അപ്പോയിൻമെന്റ് ഓഡറുകൾ അയച്ചു കഴിഞ്ഞു.
കഴിഞ്ഞ നവംബർ 2024 മുതൽ, ഏഴ് വിവിധ വിജ്ഞാപനങ്ങളിലായി 55,197 ഒഴിവുകളിലേക്ക് ആർആർബി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടത്തിയിരുന്നു. 1.86 കോടിയിലധികം ഉദ്യോഗാർത്ഥികളാണ് ഈ പരീക്ഷകളിൽ പങ്കെടുത്തത്. റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

RRB പരീക്ഷകൾക്കായുള്ള CBT-കൾ നടത്തുന്നത് വലിയൊരു പ്രയത്നമാണ്. ഇതിന് വളരെയധികം ആസൂത്രണവും ഏകോപനവും ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവിയെ സ്വാധീനിക്കുന്ന നിയമന പ്രക്രിയയാണ് ഇത്.
ഈ വലിയ തോതിലുള്ള നിയമനങ്ങൾ ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.

പുതിയ ജീവനക്കാർക്ക് റെയിൽവേയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ, പ്രത്യേകിച്ച് ടെക്നിക്കൽ, നോൺ-ടെക്നിക്കൽ വിഭാഗങ്ങളിൽ നിയമനം ലഭിക്കും. ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവന നൽകും. 2025-26 സാമ്പത്തിക വർഷത്തിൽ നടക്കാനിരിക്കുന്ന ഈ നിയമനങ്ങൾ, തൊഴിലന്വേഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. റെയിൽവേയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.