Railway Recruitment: 3000-ത്തിലധികം അപ്രന്റീസുകളെ ആവശ്യം, റെയിൽവേയിൽ ഇതാ സുവർണാവസരം; വിശദവിവരങ്ങൾ അറിയാം
Railway Recruitment Cell Apprentices Vacancy: വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായാണ് ഉദ്യോഗാർത്ഥികൾക്കായി അവസരം ലഭിക്കുക. ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 14 മുതൽ സമർപ്പിച്ച് തുടങ്ങാം. താൽപ്പര്യമുള്ളവർ 2025 സെപ്റ്റംബർ 13 ന് മുമ്പ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതാണ്.

പ്രതീകാത്മക ചിത്രം
ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിലായി 3000-ത്തിലധികം അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലാണ് (RRC) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rrcer.org വഴി അപേക്ഷിക്ക സമർപ്പിക്കാവുന്നതാണ്.
വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായാണ് ഉദ്യോഗാർത്ഥികൾക്കായി അവസരം ലഭിക്കുക. ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 14 മുതൽ സമർപ്പിച്ച് തുടങ്ങാം. താൽപ്പര്യമുള്ളവർ 2025 സെപ്റ്റംബർ 13 ന് മുമ്പ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതാണ്.
യോഗ്യതാ മാനദണ്ഡം
അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് തികഞ്ഞിരിക്കണം, 24 വയസ്സ് കവിയരുത്. പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10-ാം ക്ലാസ് പാസായിരിക്കണം.
ഉദ്യോഗാർത്ഥിയെ ഫിസിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. അതിന്റെ അടിസ്ഥാനത്തിൽ തസ്തികയിലേക്കുള്ള അവരുടെ യോഗ്യത പരിഗണിക്കുന്നതാണ്.
ഏതെങ്കിലും എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് 10-ാം ക്ലാസ്, ഐടിഐ പരീക്ഷകളിൽ അവർ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.