AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala LDC Rank List 2025: ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് അവസാനിച്ചു, എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Kerala PSC Publishes LD Clerk rank list 2025: ഫെബ്രുവരിയില്‍ സാധ്യത ലിസ്റ്റ് പുറത്തുവന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അടക്കം പൂര്‍ത്തിയാക്കി മുന്‍നിശ്ചയിച്ച പ്രകാരം ഓഗസ്ത് ഒന്നിന് തന്നെ റാങ്ക് ലിസ്റ്റ് പുറത്തുവിടാന്‍ കമ്മീഷനായി. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 12,000-ത്തോളം നിയമന ശുപാര്‍ശകള്‍ നല്‍കി

Kerala LDC Rank List 2025: ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് അവസാനിച്ചു, എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പിഎസ്‌സി Image Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION
jayadevan-am
Jayadevan AM | Published: 01 Aug 2025 21:57 PM

ല്ലാ ജില്ലകളിലെയും, വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് കേരള പിഎസ്‌സി പുറത്തുവിട്ടു. നേരിട്ടും, തസ്തിക മാറ്റം മുഖേനയുമുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. 503/2023, 504/2023 ആണ് കാറ്റഗറി നമ്പര്‍. പുതിയ റാങ്ക് പട്ടിക നിലവില്‍ വന്നതോടെ പഴയതിന്റെ കാലാവധി കഴിഞ്ഞു. ഇനി റിപ്പോര്‍ട്ട് ചെയ്യുന്ന വേക്കന്‍സികളില്‍ പുതിയ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കും.

ഫെബ്രുവരിയില്‍ സാധ്യത ലിസ്റ്റ് പുറത്തുവന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അടക്കം പൂര്‍ത്തിയാക്കി മുന്‍നിശ്ചയിച്ച പ്രകാരം ഓഗസ്ത് ഒന്നിന് തന്നെ റാങ്ക് ലിസ്റ്റ് പുറത്തുവിടാന്‍ കമ്മീഷനായി. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 12,000-ത്തോളം നിയമന ശുപാര്‍ശകളാണ് നല്‍കിയത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമനശുപാര്‍ശ നല്‍കിയത്. കുറവ് വയനാട്ടിലും. തിരുവനന്തപുരത്തും, എറണാകുളത്തും ആയിരത്തിലേറെ നിയമനശുപാര്‍ശകള്‍ നല്‍കി. മുന്‍ ലിസ്റ്റില്‍ നിന്ന് 50 ശതമാനത്തോളം നിയമന ശുപാര്‍ശ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Also Read: RRB NTPC 2025: റെയിൽവേ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? അഡ്മിറ്റ് കാർഡ് ഉടൻ എത്തും

റാങ്ക് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?

keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. ഹോം പേജിലെ റിസള്‍ട്ട് ഓപ്ഷനില്‍ റാങ്ക് ലിസ്റ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്.