RITES Recruitment 2025: റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കോണമിക് സര്‍വീസില്‍ ഒഴിവുകള്‍, അവസരം ഡിപ്ലോമക്കാര്‍ക്ക്
Rail India Technical and Economic Service Recruitment 2025: റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കോണമിക് സര്‍വീസില്‍ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അവസരം. നവംബര്‍ 12 വരെ അപേക്ഷിക്കാം. 23നാണ് എഴുത്തുപരീക്ഷ
റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കോണമിക് സര്‍വീസില്‍ (RITES) സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അവസരം. നവംബര്‍ 12 വരെ അപേക്ഷിക്കാം. ഈ മാസം 23നാണ് എഴുത്തുപരീക്ഷ. സിവില്‍, ഇലക്ട്രിക്കല്‍, എസ് & ടി, മെക്കാനിക്കല്‍, മെറ്റലര്‍ജി, കെമിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. എല്ലാ വിഭാഗങ്ങളിലും പ്രസ്തുത മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം വേണം. സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സിവില്‍) തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (എസ് & ടി) തസ്തികയിലേക്ക് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിൽ എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.
മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ & ഇൻഡസ്ട്രിയൽ/ മാനുഫാക്ചറിംഗ്/ മെക്കാനിക്കൽ & ഓട്ടോമൊബൈൽ വിഭാഗത്തിൽ എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവരാണ് സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യര്‍. മെറ്റലർജി എഞ്ചിനീയറിങില്‍ മുഴുവൻ സമയ ഡിപ്ലോമയുള്ളവര്‍ക്ക് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെറ്റലർജി) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
Also Read: AFCAT Exam 2026: ഇന്ത്യൻ എയർഫോഴ്‌സ് നിങ്ങളെ വിളിക്കുന്നു; ശമ്പളം ഒരു ലക്ഷം വരെ
കെമിക്കൽ/ പെട്രോകെമിക്കൽ/ കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി/ പ്ലാസ്റ്റിക് എഞ്ചിനീയറിങ് ടെക്നോളജി/ ഫുഡ്/ ടെക്സ്റ്റൈൽ/ ലെതർ ടെക്നോളജി എന്നിവയിൽ ഫുൾടൈം ഡിപ്ലോമയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിസ്ട്രി) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കെമിസ്ട്രിയില്‍ ബിരുദം വേണം.
ശമ്പളം എത്ര?
- അടിസ്ഥാന ശമ്പളം: 16,338
- മൊത്ത പ്രതിമാസ സിടിസി: 29,735
- വാർഷിക സിടിസി: 3,56,819
എങ്ങനെ അപേക്ഷിക്കാം?
rites.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക. 40 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ജനറല്‍, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. ഇഡബ്ല്യുഎസ്, എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 100 രൂപ മതി.