AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AFCAT Exam 2026: ഇന്ത്യൻ എയർഫോഴ്‌സ് നിങ്ങളെ വിളിക്കുന്നു; ശമ്പളം ഒരു ലക്ഷം വരെ

Indian Air Force AFCAT Exam 2026: നവംബർ 10 മുതൽ 2025 ഡിസംബർ ഒമ്പത് വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള യോ​ഗ്യത. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള പരിശീലനം 2026 ഡിസംബർ അവസാന വാരമോ 2027 ജനുവരി ആദ്യ വാരമോ ഹൈദരാബാദിലെ ഡുണ്ടിഗൈയിലുള്ള എയർഫോഴ്‌സ് അക്കാദമിയിൽ ആരംഭിക്കും.

AFCAT Exam 2026: ഇന്ത്യൻ എയർഫോഴ്‌സ് നിങ്ങളെ വിളിക്കുന്നു; ശമ്പളം ഒരു ലക്ഷം വരെ
Afcat Exam Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 08 Nov 2025 15:03 PM

ഇന്ത്യൻ എയർഫോഴ്‌സ് (IAF) 2026-ലെ ആദ്യ ഘട്ട നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) സംബന്ധിച്ചുള്ള വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. കമ്മീഷൻഡ് ഓഫീസർ ആയി സേനയിൽ ജോലിയിൽ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഇതിനായുള്ള ഷോർട്ട് സർവീസ് കമ്മീഷൻ (SSC) കോഴ്‌സ് 2026 ജനുവരിയിൽ ആരംഭിക്കും.

താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് afcat.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 10 മുതൽ 2025 ഡിസംബർ ഒമ്പത് വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള യോ​ഗ്യത. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള പരിശീലനം 2026 ഡിസംബർ അവസാന വാരമോ 2027 ജനുവരി ആദ്യ വാരമോ ഹൈദരാബാദിലെ ഡുണ്ടിഗൈയിലുള്ള എയർഫോഴ്‌സ് അക്കാദമിയിൽ ആരംഭിക്കും.

ALSO READ: നബാഡിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം, ശമ്പളം, സ്റ്റൈപ്പൻഡ്

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) വിഭാഗം: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗം: നിർദ്ദിഷ്ട എൻജിനിയറിങ് വിഷയങ്ങളിൽ B.E. / B.Tech ബിരുദം ആവശ്യമുണ്ട്.

ഫ്ലൈയിംഗ് ബ്രാഞ്ച്: അപേക്ഷകർ പ്ലസ് ടു തലം (10+2) ഫിസിക്സും മാത്തമാറ്റിക്ക്സും വിഷയങ്ങളായി പാസായിരിക്കണം. അതിനൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവുമുണ്ടായിരിക്കണം.

ഓരോ മേഖലയിലെയും പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. ഫ്ലൈയിംഗ് ബ്രാഞ്ചിന് അപേക്ഷിക്കുന്നവർ 2027 ജനുവരി ഒന്നിന് 20 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടിക്ക് അപേക്ഷിക്കുന്നവർക്ക് 2027 ജനുവരി ഒന്നിന് 20 നും 26 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. അപേക്ഷാ ഫീസ് 500 രൂപയാണ്.

ഒരു വർഷത്തെ പരിശീലന കാലയളവിൽ ഫ്ലൈയിംഗ് കേഡറ്റുകൾക്ക് 56,100 രൂപ സ്ഥിര സ്റ്റൈപ്പന്റ് ലഭിക്കും, ഫ്ലൈയിംഗ് ഓഫീസർമാർക്ക് 56,100 മുതൽ 1,77,500 രൂപ വരെ വേതനവും 15,500 രൂപ സൈനിക സേവന ശമ്പളവും (എംഎസ്പി) ലഭിക്കും. കമ്മീഷൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് ഡ്യൂട്ടി/നിയമന സ്ഥലം എന്നിവ കണക്കിലെടുത്ത് അലവൻസുകൾക്ക് അർഹതയുണ്ട്. സർവീസ് ഓഫീസർമാർക്ക് 1.25 കോടി രൂപയുടെ ഇൻഷുറൻസും ബാധകമാണ്.

അപേക്ഷിക്കുന്നവർ കൈത്തണ്ടയുടെ ഉൾഭാഗം ഒഴികെ ശരീരത്തിന്റെ ഒരു ഭാഗത്തും ടാറ്റൂ ചെയ്യാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി https://indianairforce.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.