AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET December 2025: യുജിസി നെറ്റ് പരീക്ഷയുടെ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്, എന്‍ടിഎയുടെ അറിയിപ്പ്‌

UGC NET December 2025 correction window details: യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുടെ ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്. ഈ സമയപരിധിക്കുള്ളില്‍ തിരുത്തലുകള്‍ വരുത്തണം. ഇതിനുശേഷം അവസരം ലഭിക്കില്ല

UGC NET December 2025: യുജിസി നെറ്റ് പരീക്ഷയുടെ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്, എന്‍ടിഎയുടെ അറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Moment/Getty Images
jayadevan-am
Jayadevan AM | Published: 08 Nov 2025 21:56 PM

യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുടെ ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ തീയതി എന്‍ടിഎ പുറത്തുവിട്ടു. നവംബര്‍ 10ന് രാവിലെ 10 മുതല്‍ മുതല്‍ കറക്ഷന്‍ വിന്‍ഡോ ലഭിക്കും. നവംബര്‍ 12ന് രാത്രി 11.50ന് അടയ്ക്കും. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷാ ഫോമിന്റെ വിശദാംശങ്ങളിൽ തിരുത്തലുകൾ വരുത്താം. പേര്, ഫോട്ടോഗ്രാഫ്, ഒപ്പ്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, സ്ഥിരം വിലാസം, കറസ്പോണ്ടൻസ് വിലാസം തുടങ്ങിയവ തിരുത്താന്‍ പറ്റില്ല.

ജനനത്തീയതി, കാറ്റഗറി, പിതാവിന്റെ പേര്, അമ്മയുടെ പേര് എന്നിവയില്‍ പിഴവുണ്ടെങ്കില്‍ മാറ്റം വരുത്താം. രജിസ്റ്റർ ചെയ്തവരെല്ലാം ഔദ്യോഗിക വെബ്‌സൈറ്റ്‌ സന്ദർശിക്കുകയും, ഓൺലൈൻ അപേക്ഷാ ഫോമുകളിലെ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്യണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. ugcnet.nta.nic.in ആണ് ഔദ്യോഗിക വെബ്‌സൈറ്റ്.

തിരുത്തലുകളുണ്ടെങ്കില്‍ നവംബര്‍ 10-12 തീയതിക്കുള്ളില്‍ അത് ചെയ്യണം. നവംബർ 12 (രാത്രി 11:50) ന് ശേഷം ഒരു സാഹചര്യത്തിലും തിരുത്തലുകൾ സ്വീകരിക്കില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. അധിക ഫീസ് ബാധകമെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴി അടയ്ക്കാം.

Also Read: JEE Main 2026: ജെഇഇ മെയിന്‍ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാമോ? വ്യക്തത വരുത്തി എന്‍ടിഎ

തിരുത്തലുകൾ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കണമെന്നും, ഈ സമയപരിധിക്ക് ശേഷം മറ്റൊരു അവസരം ലഭിക്കില്ലെന്നും എന്‍ടിഎ ഓര്‍മിപ്പിച്ചു. കൂടുതൽ വ്യക്തത ആവശ്യമെങ്കില്‍ അപേക്ഷകര്‍ക്ക്‌ 011 40759000 എന്ന നമ്പറിൽ എൻ‌ടി‌എ ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെടാം അല്ലെങ്കിൽ ugcnet@nta.ac.in എന്ന വിലാസത്തിൽ എഴുതാം.