RRB NTPC Recruitment 2025: വീണ്ടും റെയിൽവേയിൽ എണ്ണായിരത്തിലേറെ ഒഴിവുകൾ… വിജ്ഞാപനമെത്തി
Railway Releases Notification For 8,875 Posts: ആകെ 8,875 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാർഡ്, കൊമേഴ്‌സ്യൽ അപ്രന്റീസ്, ട്രാഫിക് അപ്രന്റീസ്, കൂടാതെ ഇന്ത്യൻ റെയിൽവേയിലെ മറ്റ് തസ്തികകളിലേക്കും ഇതിലൂടെ അപേക്ഷിക്കാം.

Indian Railway
ന്യൂഡൽഹി: സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) 2025-ലെ നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (NTPC) റിക്രൂട്ട്‌മെൻ്റിനായുള്ള വിജ്ഞാപനം പുറത്തിറക്കി. ബിരുദ, ബിരുദാനന്തര തലങ്ങളിലായി ആകെ 8,875 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാർഡ്, കൊമേഴ്‌സ്യൽ അപ്രന്റീസ്, ട്രാഫിക് അപ്രന്റീസ്, കൂടാതെ ഇന്ത്യൻ റെയിൽവേയിലെ മറ്റ് തസ്തികകളിലേക്കും ഇതിലൂടെ അപേക്ഷിക്കാം.
Also Read: Google Gemini Nano AI: ഗൂഗിൾ ജെമിനിയിൽ അപ്‍ലോഡ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്യണോ?
ഒഴിവുകളുടെ വിവരങ്ങൾ
മൊത്തം ഒഴിവുകളിൽ 5,814 എണ്ണം ബിരുദ യോഗ്യതയുള്ളവർക്കും 3,058 എണ്ണം ബിരുദാനന്തര യോഗ്യതയുള്ളവർക്കുമാണ്. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം താഴെക്കൊടുക്കുന്നു.
- ട്രെയിൻ ക്ലർക്ക് – 77
- അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 394
- ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 163
- കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 2,424
- സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 638
- ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ് – 921
- ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 161
- ട്രാഫിക് അസിസ്റ്റൻ്റ് – 59
- ഗുഡ്‌സ് ട്രെയിൻ മാനേജർ – 3,423
- സ്റ്റേഷൻ മാസ്റ്റർ – 615
തിരഞ്ഞെടുപ്പ് രീതിയും പരീക്ഷ പാറ്റേണും
തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായിരിക്കും നടക്കുക.
- CBT 1 (സ്ക്രീനിംഗ് ടെസ്റ്റ്): 90 മിനിറ്റ് ദൈർഘ്യം, 100 ചോദ്യങ്ങൾ (ജനറൽ അവയർനസ് – 40, മാത്തമാറ്റിക്സ് – 30, റീസണിംഗ് – 30).
- CBT 2 (മെയിൻ ടെസ്റ്റ്): 90 മിനിറ്റ് ദൈർഘ്യം, 120 ചോദ്യങ്ങൾ (ജനറൽ അവയർനസ് – 50, മാത്തമാറ്റിക്സ് – 35, റീസണിംഗ് – 35).
- സ്‌കിൽ/ടൈപ്പിംഗ്/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: അതത് തസ്തികകൾക്ക് ബാധകം.
- രണ്ട് CBT പരീക്ഷകൾക്കും നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കുന്നതാണ്.
- ശമ്പളം: ഏഴാം ശമ്പള കമ്മീഷൻ (CPC) അനുസരിച്ച്, തസ്തികയ്ക്ക് അനുസരിച്ച് പ്രതിമാസം 19,900 രൂപ മുതൽ 35,400 രൂപ വരെയാണ് ശമ്പളം.