PSC Secretariat Assistant Exam 2025: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം; അഡ്മിറ്റ് കാര്‍ഡില്‍ ഈ സെന്ററുള്ളവരുടെ ശ്രദ്ധയ്ക്ക്
Kerala PSC Secretariat Assistant Mains 2025: ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഴയ/പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായെത്തി പുതിയ കേന്ദ്രത്തില്‍ പരീക്ഷ എഴുതാം. നിലവില്‍ മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പുതിയ മാറ്റങ്ങള്‍ അറിയാന്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം
Kerala PSC Exam Centre Change: സെക്രട്ടേറിയറ്റ്, കേരള പിഎസ്‌സി, എജി ഓഫീസ്, ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷ 27ന് നടക്കും. പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാകും. ആദ്യ പേപ്പര്‍ രാവിലെ 10 മുതല്‍ 11.50 വരെയും, രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെയും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി പ്രൊഫൈലില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ചില പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. തൃശൂര്‍ ജില്ലയിലെ 1145 നമ്പര്‍ പരീക്ഷാ കേന്ദ്രത്തിലാണ് നിലവില്‍ മാറ്റം.
തൃശൂര്‍ പാലസ് റോഡിലെ ഗവണ്‍മെന്റ് മോഡല്‍ എച്ച്എസില്‍ പരീക്ഷാ കേന്ദ്രം ലഭിച്ചവര്‍ സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസിലാണ് എത്തേണ്ടത്. 2031636-2031855 രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രമാണ് മാറ്റിയത്.
ഈ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഴയ/പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായെത്തി പുതിയ കേന്ദ്രത്തില്‍ പരീക്ഷ എഴുതാം. നിലവില്‍ മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പുതിയ മാറ്റങ്ങള്‍ അറിയാന്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം.




കമ്മീഷന്റെ അറിയിപ്പ്

കമ്മീഷന്റെ അറിയിപ്പ്
പരാതികള്‍ സമര്‍പ്പിക്കാം
അതേസമയം, പരീക്ഷകളുടെ ആന്‍സര്‍ കീകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പ്രൊഫൈലിലൂടെ തന്നെ അറിയിക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ നടത്തുന്ന ഒഎംആര്‍, ഓണ്‍ലൈന്‍ പരീക്ഷകളുടെ താത്കാലിക ഉത്തരസൂചിക ഔദ്യോഗിക വെബ്‌സൈറ്റിലും, ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും പ്രസിദ്ധീകരിക്കാറുണ്ട്.
Also Read: Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം
പ്രൊഫൈലിലെ റിക്വസ്റ്റ് മൊഡ്യൂളിലെ ‘കംപ്ലയിന്റ്‌സ് റിഗാര്‍ഡിങ് ആന്‍സര്‍ കീ’ എന്ന ലിങ്ക് വഴി പരാതികള്‍ സമര്‍പ്പിക്കാം. നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ നല്‍കണം. പ്രൊഫൈല്‍ വഴിയല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.