5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC : ആര്‍ആര്‍ബി എന്‍ടിപിസി ഷെഡ്യൂള്‍ ഉടന്‍? പരീക്ഷ എങ്ങനെ? ശ്രദ്ധിക്കേണ്ടവ

RRB NTPC Recrutiment: 8,113 ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകളിലേക്കും, 3,445 അണ്ടര്‍ ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകളിലേക്കുമാണ് പരീക്ഷ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പരീക്ഷ നടക്കുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവന്നേക്കും. 2024 സെപ്റ്റംബർ 13നാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചത്. ഒക്ടോബര്‍ 27ന് അവസാനിച്ചു

RRB NTPC : ആര്‍ആര്‍ബി എന്‍ടിപിസി ഷെഡ്യൂള്‍ ഉടന്‍? പരീക്ഷ എങ്ങനെ? ശ്രദ്ധിക്കേണ്ടവ
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 04 Feb 2025 21:02 PM

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (എന്‍ടിപിസി) പരീക്ഷയുടെ ഷെഡ്യൂള്‍ ഉടന്‍ പുറത്തുവന്നേക്കും. 8,113 ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകളിലേക്കും, 3,445 അണ്ടര്‍ ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകളിലേക്കുമാണ് പരീക്ഷ നടത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പരീക്ഷ നടക്കുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവന്നേക്കും. 2024 സെപ്റ്റംബർ 13-നാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചത്. ഇത് ഒക്ടോബര്‍ 27ന് അവസാനിച്ചു. ഒക്ടോബർ 23 മുതൽ നവംബർ 6 വരെ കറക്ഷന്‍ വിന്‍ഡോയും തുറന്നിരുന്നു.

പരീക്ഷ ഇങ്ങനെ

ഒന്നിലധികം ഘട്ടങ്ങൾ ഉള്‍പ്പെടുന്നതാണ് പരീക്ഷയുടെ നടപടിക്രമങ്ങള്‍. ഒന്നാം ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. രണ്ടാം ഘട്ടത്തില്‍ ചില പോസ്റ്റുകള്‍ക്ക് സ്‌കില്‍ ടെസ്റ്റുണ്ടായിരിക്കും. പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷന്‍/മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയും നടക്കും.

Read Also : ആര്‍ആര്‍ബി എന്‍ടിപിസി; പരീക്ഷാ തീയതിക്കായി ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ്; അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ ?

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങിയ ഭാഷകളിലായി പരീക്ഷ നടത്തും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് 1/3 നെഗറ്റീവ് മാര്‍ക്ക് ബാധകമാണ്. പരീക്ഷാ തീയതി പുറത്തുവിടുമ്പോള്‍ ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ, ഓരോ സോണിലെയും വെബ്‌സൈറ്റുകളിലൂടെയോ അത് പരിശോധിക്കാം. വെബ്‌സൈറ്റുകള്‍ ചുവടെ:

  1. ആർആർബി തിരുവനന്തപുരം: rrbthiruvananthapuram.gov.in
  2. ആർആർബി അഹമ്മദാബാദ്: rrbahmedabad.gov.in
  3. ആർആർബി അജ്മീർ: rrbajmer.gov.in
  4. ആർആർബി അലഹബാദ്: rrbald.gov.in
  5. ആർആർബി ബാംഗ്ലൂർ: rrbbnc.gov.in
  6. ആർആർബി ഭോപ്പാൽ: rrbbhopal.gov.in
  7. ആർആർബി ഭുവനേശ്വർ: rrbbbs.gov.in
  8. ആർആർബി ബിലാസ്പൂർ: rrbbilaspur.gov.in
  9. ആർആർബി ചണ്ഡീഗഡ്: rrbcdg.gov.in
  10. ചെന്നൈ ആർആർബി: rrbchennai.gov.in
  11. ആർആർബി ഗോരഖ്പൂർ: rrbgkp.gov.in
  12. ആർആർബി ഗുവാഹത്തി: rrbguwahati.gov.in
  13. ആർആർബി ജമ്മു: rrbjammu.nic.in
  14. ആർആർബി കൊൽക്കത്ത: rrbkolkata.gov.in
  15. ആർആർബി മാൾഡ: rrbmalda.gov.in
  16. ആർആർബി മുംബൈ: rrbmumbai.gov.in
  17. ആർആർബി മുസാഫർപൂർ: rrbmuzaffarpur.gov.in
  18. ആർആർബി പട്ന: rrbpatna.gov.in
  19. ആർആർബി റാഞ്ചി: rrbranchi.gov.in
  20. ആർആർബി സെക്കന്തരാബാദ്: rrbsecunderabad.gov.in