5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC KAS Notification : ഉറപ്പിക്കാം; കെഎഎസ് വിജ്ഞാപനം ഉടന്‍ തന്നെ; റിപ്പോര്‍ട്ട് ചെയ്തത് ഇത്രയും ഒഴിവുകള്‍

PSC KAS Notification Soon : അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2024 ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. . കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്‌

PSC KAS Notification : ഉറപ്പിക്കാം; കെഎഎസ് വിജ്ഞാപനം ഉടന്‍ തന്നെ; റിപ്പോര്‍ട്ട് ചെയ്തത് ഇത്രയും ഒഴിവുകള്‍
പിഎസ്‌സി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 04 Feb 2025 17:03 PM

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി(കെഎഎസ്)ന്റെ വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പിഎസ്‌സി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് 31 ഒഴിവുകള്‍ പൊതുഭരണ വകുപ്പ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിക്കുന്ന 31 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഡെപ്യൂട്ടേഷന്‍ റിസര്‍വായി കണ്ടെത്തിയ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ വിജ്ഞാപനം വന്ന് ആറാം വര്‍ഷമാണ് രണ്ടാം വിജ്ഞാപനം വരുന്നത്.

2019ലാണ് ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2021 ഒക്ടോബര്‍ എട്ടിന് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു. 2021 ഡിസംബറില്‍ ആദ്യ ബാച്ച് സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു. 110 ഒഴിവുകളിലേക്ക് 105 പേരെയാണ് തിരഞ്ഞെടുത്തത്. പരിശീലനത്തിനിടെ ഒരാള്‍ സിവില്‍ സര്‍വീസിലേക്ക് പോയി.

കേന്ദ്ര സിവില്‍ സര്‍വീസിലേതിന് സമാനമായി ‘ഡപ്യൂട്ടേഷന്‍ റിസര്‍വ്’ പൂളിലൂടെയാകും വിജ്ഞാപനം നടത്തുന്നത്. ഡിസംബറില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, ഡെപ്യൂട്ടേഷന്‍ റിസര്‍വ് രൂപീകരിക്കുന്നതിനുള്ള ഉത്തരവ് വൈകിയതിനാല്‍ കാലതാമസം ഉണ്ടാവുകയായിരുന്നു.

Read Also :  അഭ്യഹങ്ങള്‍ക്ക് വിട ! കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു; കെഎഎസ് വിജ്ഞാപനം ഉടനെന്ന് സൂചന

നേരിട്ടും, തസ്തികമാറ്റം വഴിയും അപേക്ഷിക്കാവുന്ന വിജ്ഞാപനങ്ങളാകും പുറപ്പെടുവിക്കുന്നത്. 21-32 പ്രായപരിധിയിലുള്ളവര്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത.

അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭരണനിര്‍വഹത്തിന്റെ പ്രധാന തലങ്ങളിലേക്ക് പുതുതലമുറ ഉദ്യോഗസ്ഥരെ എത്തിക്കുകയാണ് കെഎഎസിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ശമ്പളത്തിലുള്ള ഉന്നത ജോലിയാണ് കെഎഎസിന്റെ പ്രത്യേകത. ഒപ്പം, എട്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന നിശ്ചിത പ്രായപരിധിയിലുള്ളവര്‍ക്ക് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനും അവസരമുണ്ട്.

കെഎഎസ് (ജൂനിയര്‍ ടൈം സ്‌കെയില്‍) വഴി ലഭിക്കാവുന്ന ചില ജോലികള്‍

  1. ഡെപ്യൂട്ടി കളക്ടര്‍
  2. ആര്‍ഡിഒ
  3. ജില്ലാ സപ്ലൈ ഓഫീസര്‍
  4. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
  5. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്
  6. ഡെപ്യൂട്ടി കമ്മീഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സസ്)
  7. ഡിസ്ട്രിക്ട് എജ്യുക്കേഷണല്‍ ഓഫീസര്‍
  8. ഫിനാന്‍സ് ഓഫീസര്‍
  9. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
  10. ഡെപ്യൂട്ടി രജിസ്ട്രാര്‍
  11. ഡെപ്യൂട്ടി ഡയറക്ടര്‍
  12. അസിസ്റ്റന്റ് ഡയറക്ടര്‍ (എല്‍എസ്ജിഡി)
  13. ജില്ലാ ലേബര്‍ ഓഫീസര്‍
  14. മുനിസിപ്പല്‍ സെക്രട്ടറി