5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

JEE Main 2025 Answer Key: ജെഇഇ മെയിൻ 2025 ഉത്തരസൂചിക പുറത്തുവിട്ടു; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

JEE Main 2025 Session 1 provisional Answer Key: ജെഇഇ മെയിൽ സെഷൻ 1 ഉത്തര സൂചികയിൽ തൃപ്തരല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് 2025 ഫെബ്രുവരി 6 രാത്രി 11:50 വരെ എതിർപ്പുകൾ ഉന്നയിക്കാം.

JEE Main 2025 Answer Key: ജെഇഇ മെയിൻ 2025 ഉത്തരസൂചിക പുറത്തുവിട്ടു; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 05 Feb 2025 10:25 AM

ജെഇഇ മെയിൽ സെഷൻ 1 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക (answer key) പുറത്തുവിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഉത്തര സൂചിക ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ജെഇഇ മെയിൽ സെഷൻ 1 ഉത്തര സൂചികയിൽ തൃപ്തരല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് 2025 ഫെബ്രുവരി 6ന് രാത്രി 11:50 വരെ എതിർപ്പുകൾ ഉന്നയിക്കാം.

ഓരോ ചോദ്യത്തിനും 200 രൂപ വീതം ഫീസ് അടച്ച് ഒന്നോ അതിലധികമോ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾക്ക് എതിർപ്പുകൾ അറിയിക്കാവുന്നതാണ്. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി വേണം ഫീസ് അടയ്ക്കാൻ. ഈ ഫീസ് റീഫണ്ട് ചെയ്യപ്പെടില്ല. ഉദ്യോഗാർഥികൾ സമർപ്പിച്ച എതിർപ്പുകൾ അവലോകനം ചെയ്ത ശേഷമാണ് എൻടിഎ അന്തിമ ഉത്തര സൂചിക പുറത്തിറക്കുക.

ALSO READ: ജെഇഇ മെയിൻ പരീക്ഷ 2025; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, എങ്ങനെ അപേക്ഷിക്കാം?

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എൻടിഎയുടെ ജെഇഇ മെയിൻ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘JEE മെയിൻ ഉത്തരസൂചിക 2025’ എന്ന ബട്ടൺ തിരഞ്ഞെടുക്കുക
  • ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • ഉത്തര സൂചികയുടെ പിഡിഎഫ് തുറന്നു വരും.
  • ഇത് ഡൗൺലോഡ് ചെയ്ത ശേഷം ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

ജെഇഇ മെയിൻ 2025 ജനുവരി ഒന്നാം സെഷൻ പരീക്ഷ ജനുവരി 22, 23, 24, 28, 29, 30 തീയതികളിലാണ് നടന്നത്. അന്തിമ ഉത്തര സൂചിക പുറത്തുവിട്ട ശേഷം ജെഇഇ മെയിൻ 2025 ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ ( ജെഇഇ) മെയിൻ 2025 രണ്ടാം സെഷനുള്ള പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 25-ാം തീയതി രാത്രി ഒമ്പത് മണി വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ജെഇഇ മെയിൻ 2025 ഒന്നാം സെഷൻ എഴുതിയ ഉദ്യോഗാർത്ഥികൾക്കും രണ്ടാം സെഷൻ പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഇതിനായി ആദ്യത്തെ പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ ലഭിച്ച അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരീക്ഷാ ഫീസടച്ചാൽ മതിയാകും. പരീക്ഷാ കേന്ദ്രം, പേപ്പർ (വിഷയം), പരീക്ഷാ മാധ്യമം എന്നിവ മാറ്റാനും കഴിയും.