RRB NTPC UG Result 2025: ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം ഉടനെ; പുതിയ സൂചനകള്‍
RRB NTPC UG Result 2025 Expected Soon: ആര്‍ആര്‍ബി എന്‍ടിപിസി യുജി സിബിടി 1 പരീക്ഷയുടെ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഒക്ടോബര്‍ രണ്ടാമത്തെയോ, മൂന്നാമത്തെയോ വാരത്തില്‍ ആര്‍ആര്‍ബി എന്‍ടിപിസി യുജി സിബിടി 1 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന

ട്രെയിന്‍
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (എന്‍ടിപിസി) അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി) 2025 പരീക്ഷയുടെ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഒക്ടോബര്‍ രണ്ടാമത്തെയോ, മൂന്നാമത്തെയോ വാരത്തില്‍ ആര്‍ആര്‍ബി എന്‍ടിപിസി യുജി സിബിടി 1 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. rrbcdg.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. പ്രാദേശിക ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റിലും ഫലം ലഭിക്കും. കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ട്രെയിന്‍സ് ക്ലര്‍ക്ക് തസ്തികകളില്‍ രണ്ടാം ഘട്ട പരീക്ഷയുണ്ടാകും.
അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപിസ്റ്റ്, ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകളില്‍ ടൈപ്പിങ് സ്‌കില്‍ ടെസ്റ്റുമുണ്ടാകും. ഈ ഘട്ടങ്ങള്‍ക്ക് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയുണ്ടാകും. ആകെ 3,445 ഒഴിവുകളുണ്ട്. പരീക്ഷയില്‍ 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടായിരുന്നത്. ജനറല്‍ അവയര്‍നസില്‍ 40 ചോദ്യങ്ങളും, ഗണിതം, ജനറല്‍ ഇന്‍ലിജന്‍സ് റീസണിങ് എന്നിവയില്‍ 30 ചോദ്യങ്ങള്‍ വീതവും ഉണ്ടായിരുന്നു.
ഒന്നര മണിക്കൂറായിരുന്നു പരീക്ഷയുടെ ദൈര്‍ഘ്യം. 1/3 ആയിരുന്നു നെഗറ്റീവ് മാര്‍ക്ക്. സെപ്തംബര്‍ 15ന് ഉത്തരസൂചിക പുറത്തുവിട്ടു. ഒബ്ജക്ഷന്‍ പീരിയഡ് സെപ്തംബര്‍ 20ന് അവസാനിച്ചു. പരീക്ഷ ഓഗസ്റ്റ് 7, 8, 11, 12, 13, 14, 18, 19, 20, 21, 22, 28, 29, സെപ്റ്റംബർ 1, 2, 3, 4, 8, 9 തീയതികളിൽ രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു.
Also Read: Indian Army Recruitment 2025: പന്ത്രണ്ടാം ക്ലാസ് യോഗ്യത, ഉയർന്ന ശമ്പളം; ഇന്ത്യൻ ആർമിയിൽ ജോലി നേടാം
ഒഴിവുകള്‍ ഇങ്ങനെ
- കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്-2022
- അക്കൗണ്ട് ക്ലര്‍ക്ക് കം ടൈപിസ്റ്റ്-361
- ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപിസ്റ്റ്-990
- ട്രെയിന്‍സ് ക്ലര്‍ക്ക്-72
ഫലം എങ്ങനെ പരിശോധിക്കാം?
- rrbcdg.gov.in എന്ന വെബ്‌സൈറ്റിലെ, പ്രാദേശിക ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റിലോ പ്രവേശിക്കുക
- ഫലം പ്രഖ്യാപനത്തിന് ശേഷം അത് പരിശോധിക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാകും. സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക