AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Recruitment 2025: ബിരുദമുള്ളവർക്ക് 48,480 രൂപ ശമ്പളത്തോടെ ജോലി; എസ്ബിഐയിൽ 2964 ഒഴിവുകൾ

SBI CBO recruitment 2025: ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മേയ് 29 ആണ്.

SBI Recruitment 2025: ബിരുദമുള്ളവർക്ക് 48,480 രൂപ ശമ്പളത്തോടെ ജോലി; എസ്ബിഐയിൽ 2964 ഒഴിവുകൾ
nandha-das
Nandha Das | Published: 16 May 2025 19:57 PM

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്‌ഡ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സർക്കിളുകളിലായി 2964 ഒഴിവുകളാണ് (റെഗുലർ-2600, ബാക്ലോഗ്-364) ഉള്ളത്. കേരളവും ലക്ഷദ്വീപുമുൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ മാത്രം 116 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മേയ് 29 ആണ്.

അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽനേടിയ ബിരുദം/ ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐഡിഡി)/ തത്തുല്യം നേടിയവർക്ക് അപേക്ഷിക്കാം. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാവുന്നത്. ഒരു കമേഴ്‌സ്യൽ/റീജണൽ റൂറൽ ബാങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം.

2025 ഏപ്രിൽ 30ന് 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 01/05/1995നും 30/04/2004നും ഇടയിൽ ജനിച്ചവരാകണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ജനറൽ/ഇഡബ്ലിയുഎസ്/ഒബിസി വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് ഫീസില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ പ്രതിമാസം 48,480 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bank.sbi/web/careers സന്ദർശിക്കുക.

ALSO READ: നീറ്റ് എംഡിഎസ് ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് സ്കോർ എത്ര?

തിരഞ്ഞെടുക്കൽ പ്രക്രിയ

ഓൺലൈൻ ടെസ്റ്റ്, സ്ക്രീനിംഗ്, അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 120 മാർക്കിനുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങളും 50 മാർക്കിനുള്ള ഡിസ്ക്രിപ്റ്റീവ് ചോദ്യവും ഉൾപ്പെടുന്നതാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ അവരുടെ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും കമ്പ്യൂട്ടറിൽ തന്നെയാണ് എഴുതേണ്ടത്. ടൈപ്പ് ചെയ്യണം. ഒബ്ജക്റ്റീവ് ടെസ്റ്റിന്റെ ദൈർഘ്യം 2 മണിക്കൂറും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിന്റെ ദൈർഘ്യം 30 മിനിറ്റുമാണ്. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ ജൂലൈയിൽ ആയിരിക്കും.

അപേക്ഷിക്കേണ്ട വിധം

  • എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bank.sbi/web/careers സന്ദർശിക്കുക.
  • ഹോം പേജിലെ’കരിയേഴ്സ്’ വിഭാഗത്തിൽ ‘റിക്രൂട്ട്മെന്റ് ഓഫ് സർക്കിൾ ബേസ്ഡ് ഓഫീസേഴ്സ് 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ‘ഓൺലൈനായി അപേക്ഷിക്കുക’ എന്നതിൽ ‘പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്കുചെയ്യുക’ എന്നത് തിരഞ്ഞെടുക്കുക.
  • വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്യുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.