AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Humanities Career Guidance: ആരാ പറഞ്ഞേ ഹ്യുമാനിറ്റിസ് പോരെന്ന്, അവസരങ്ങള്‍ അനവധിയാണ്‌

Career opportunities after 12th humanities: വിവിധ കേന്ദ്രസര്‍വകലാശാലകള്‍ ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഫോക്കസ് ചെയ്യുന്നുണ്ട്. വിദേശ ജോലികള്‍ക്കും അവസരമേറെ. നാട്ടിലുമുണ്ട് നിരവധി അവസരങ്ങള്‍. പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ലീഗല്‍ സ്റ്റഡീസ് തുടങ്ങി അവസരങ്ങളുടെ വാതായനമാണ് ഹ്യുമാനിറ്റിസ് തുറന്നിടുന്നത്

Humanities Career Guidance: ആരാ പറഞ്ഞേ ഹ്യുമാനിറ്റിസ് പോരെന്ന്, അവസരങ്ങള്‍ അനവധിയാണ്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 17 May 2025 12:21 PM

ത്താം ക്ലാസ് പരീക്ഷാഫലം വന്നു. പ്ലസ് വണ്‍ അപേക്ഷാ നടപടിക്രമങ്ങളും ആരംഭിച്ചു. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്നാകും പല വിദ്യാര്‍ത്ഥികളുടെയും ആശങ്ക. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് തുടങ്ങി നിരവധി കോഴ്‌സുകള്‍ ലഭ്യമാണ്. എന്നാല്‍ ഹ്യുമാനിറ്റിനിസിനോട് താല്‍പര്യം കുറവുള്ള ഒരു പൊതുമനോഭാവം സമൂഹത്തിലുണ്ട്. മോശം എന്ന ലേബലൊട്ടിച്ച് പലരും മാറ്റിനിര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ഒരു വിഷയമായി ഹ്യമാനിറ്റിസ് മാറിയിട്ട് നാളേറെയായി. എന്നാല്‍ തെറ്റിദ്ധാരണകളില്‍ ഉടലെടുത്ത മനോഭാവമാണിത്. മറ്റേത് കോഴ്‌സിനെയും പോലെ നിരവധി അവസരങ്ങളാണ് ഹ്യുമാനിറ്റിസും തുറന്നിടുന്നത്. കരിയര്‍ കൃത്യമായി പ്ലാന്‍ ചെയ്ത്, അതിനനുസരിച്ച് മുന്നോട്ടുപോയാല്‍ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി പ്രദാനം ചെയ്യുമെന്ന് തീര്‍ച്ച.

ഹ്യുമാനിറ്റിസ് തിരഞ്ഞെടുത്താല്‍ വിവിധ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ഉന്നത പഠനത്തിന് ശ്രമിക്കാം. തീര്‍ച്ചയായും അത് കരിയര്‍ മാറ്റിമറിക്കാന്‍ ഉതകും. പൊളിറ്റിക്കല്‍ സയന്‍സാണ് ഒരു ഓപ്ഷന്‍. അതിനുശേഷം പിജിക്കും ശ്രമിക്കാം. പിന്നീട് താത്പര്യമുണ്ടെങ്കില്‍ പിഎച്ച്ഡിയും ചെയ്യാം. നിരവധി അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തും. ഫെലോഷിപ്പിന് അടക്കം അവസരങ്ങളുണ്ട്.

വിവിധ കേന്ദ്രസര്‍വകലാശാലകള്‍ ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഫോക്കസ് ചെയ്യുന്നുണ്ട്. വിദേശ ജോലികള്‍ക്കും അവസരമേറെ. നാട്ടിലുമുണ്ട് നിരവധി അവസരങ്ങള്‍. പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ലീഗല്‍ സ്റ്റഡീസ് തുടങ്ങി അവസരങ്ങളുടെ വാതായനമാണ് ഹ്യുമാനിറ്റിസ് തുറന്നിടുന്നത്. ഡിപ്ലോമാറ്റിക് സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തുടങ്ങി വേറിട്ട വിഷയങ്ങളിലേക്കും ചുവടുമാറാം.

Read Also: KEAM Result 2025: കടമ്പകള്‍ കഴിഞ്ഞില്ല, പ്രധാന ദൗത്യം ഇനിയാണ്; കീം എഴുതിയവരോട്‌

സിവില്‍ സര്‍വീസ് അടക്കമുള്ള മോഹജോലികള്‍ക്കും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ധാരാളമെന്നും ഓര്‍ക്കുക. അധ്യാപനം താല്‍പര്യമുള്ളവര്‍ക്ക് ആ മേഖലകളിലേക്കും തിരിയാം. മാധ്യമപ്രവര്‍ത്തനമാണ് ലക്ഷ്യമെങ്കില്‍ ഹ്യുമാനിറ്റിസുകാര്‍ക്ക് അതിനും അവസരമുണ്ട്. മാനേജ്‌മെന്റ് മേഖലയിലെ നിരവധി സ്‌പെഷ്യലൈസേഷനുകളും നിങ്ങളെ കാത്തിരിക്കുന്നു.

ഹോട്ടല്‍ മാനേജ്‌മെന്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, സാമ്പത്തിക പഠനം, അഡ്വര്‍ടൈസിങ്, ഡിസൈനിങ്, സോഷ്യല്‍ സര്‍വീസ് ഗവേഷണമേഖല തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളാണ് കണ്‍മുന്നിലുള്ളത്. അവസരങ്ങള്‍ മനസിലാക്കി, അഭിരുചിക്ക് അനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടുപോയാല്‍ മികച്ച ഭാവി സുനിശ്ചിതം.