SBI Clerk Prelims Exam 2025: എസ്‌ബി‌ഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഇനി ശ്രദ്ധിക്കേണ്ടത്

SBI Clerk Prelims Exam Dates 2025:എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ക്ലർക്ക് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ആകെ ഒഴിവുകളിൽ 5,180 എണ്ണം റെഗുലർ തസ്തികകളിലേക്കും 1,409 എണ്ണം ബാക്ക്‌ലോഗ് ഒഴിവുകളിലേക്കുമാണ്.

SBI Clerk Prelims Exam 2025: എസ്‌ബി‌ഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഇനി ശ്രദ്ധിക്കേണ്ടത്

SBI

Published: 

07 Sep 2025 | 09:46 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ക്ലാർക്ക് (ജൂനിയർ അസോസിയേറ്റ്സ്) തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നു. ഉദ്യാ​ഗാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ്, പരീക്ഷാ തീയതി എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in പരിശോധിക്കാവുന്നതാണ്. 6,589 ഒഴിവുകളിലേക്കായാണ് ഇപ്പോൾ എസ്ബിഐ പരീക്ഷ നടത്തുന്നത്.

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ക്ലർക്ക് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഇവ പുറത്തിറങ്ങിയാൽ, ഉദ്യാ​ഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ വിജയിക്കുന്നവർക്ക് 24,050 രൂപ മുതൽ 64,480 രൂപ വരെ ശമ്പളത്തോടെയാണ് നിയമനം.

പരീക്ഷാ തീയതികളും അഡ്മിറ്റ് കാർഡും എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദർശിക്കുക.

ഹോംപേജിൽ, “കരിയേഴ്സ്” എന്ന വിഭാ​ഗത്തിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന്, “കറന്റ് ഒഴിവുകൾ” എന്നതിലും “ജൂനിയർ അസോസിയേറ്റ്സ് റിക്രൂട്ട്മെന്റ്” എന്നതിലും ക്ലിക്ക് ചെയ്യുക.

പരീക്ഷാ തീയതികൾ സ്ക്രീനിൽ കാണാൻ സാധിക്കും.

ആകെ ഒഴിവുകളിൽ 5,180 എണ്ണം റെഗുലർ തസ്തികകളിലേക്കും 1,409 എണ്ണം ബാക്ക്‌ലോഗ് ഒഴിവുകളിലേക്കുമാണ്. കാറ്റഗറി തിരിച്ചുള്ളവയിൽ ജനറൽ വിഭാഗത്തിന് 2,255 തസ്തികകളും, എസ്‌സി വിഭാഗത്തിന് 788 തസ്തികകളും, എസ്‌ടി വിഭാഗത്തിന് 450 തസ്തികകളും, ഒബിസി വിഭാഗത്തിന് 1,179 തസ്തികകളും, ഇഡബ്ല്യുഎസ് വിഭാഗത്തിന് 508 തസ്തികകളും ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആദ്യം 100 മാർക്കുള്ള ഓൺലൈൻ പരീക്ഷയാണ് നടത്തുന്നത്. അടുത്ത ഘട്ടമായി 90 ചോദ്യങ്ങൾ ഉൾപ്പെടുന്ന 200 മാർക്കുള്ള മെയിൻ പരീക്ഷയാണ്. മെയിൻ പരീക്ഷയിലെ മാർക്ക് മാത്രമേ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിക്കൂ. യോഗ്യതാ പരിശോധനയും പ്രാദേശിക ഭാഷാ പരീക്ഷയിൽ യോഗ്യത നേടിയതിനും അനുസരിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു