SBI Clerk Prelims Result: എസ്‌ബി‌ഐ ക്ലർക്ക് പ്രിലിമിനറി ഫലം ഉടൻ പുറത്ത്; എവിടെ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ടത്

SBI Clerk Prelims Result 2025: കഴിഞ്ഞ വർഷത്തെ ട്രെൻഡുകൾ നോക്കിയാൽ, 2025 നവംബർ ആദ്യം വാരം തന്നെ എസ്‌ബി‌ഐയുടെ പ്രിലിമിനറി ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിലാ‌യി നടന്ന പ്രിലിമിനറി പരീക്ഷയുടെ ഫലമാണ് പുറത്തുവരിക.

SBI Clerk Prelims Result: എസ്‌ബി‌ഐ ക്ലർക്ക് പ്രിലിമിനറി ഫലം ഉടൻ പുറത്ത്; എവിടെ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ടത്

SBI Prelims Result

Published: 

03 Nov 2025 | 10:45 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) പ്രിലിമിനറി പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച ശേഷം, പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അവരവരുടെ ഫലങ്ങൾ പരിശോധിക്കാൻ സാധിക്കുന്നതാണ്. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിലാ‌യി നടന്ന പ്രിലിമിനറി പരീക്ഷയുടെ ഫലമാണ് പുറത്തുവരിക.

പ്രിലിമിനറി പാസാകുന്ന ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടമായ മെയിൻസ് പരീക്ഷയെഴുതാനുള്ള യോ​ഗ്യത നേടും. തുടർന്ന് പ്രാദേശിക ഭാഷയിലുള്ള സ്ഥാനാർത്ഥിയുടെ പ്രാവീണ്യം വിലയിരുത്തുന്ന ഭാഷാ പ്രാവീണ്യ പരീക്ഷയിലും വിജയിക്കണം. 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള 200 മാർക്കിൻ്റേതാണ് വരാനിരിക്കുന്ന മെയിൻ പരീക്ഷ.

കഴിഞ്ഞ വർഷത്തെ ട്രെൻഡുകൾ നോക്കിയാൽ, 2025 നവംബർ ആദ്യം വാരം തന്നെ എസ്‌ബി‌ഐയുടെ പ്രിലിമിനറി ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: നാഷണൽ ഹൈവേ അതോറിട്ടിയിൽ നിരവധി ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?

പ്രിലിമിനറി ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in സന്ദർശിച്ച് “കരിയേഴ്‌സ്” വിഭാഗം തിരഞ്ഞെടുക്കുക.
  • ഹോം‌പേജിൽ, “ജൂനിയർ അസോസിയേറ്റ്”, “2025-26” വർഷം എന്നത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
  • ലോ​ഗിൻ ചെയ്ത ശേഷം നിങ്ങളുടെ പ്രിലിമിനറി ഫലം സ്‌ക്രീനിൽ ദൃശ്യമാകും.
  • ഭാവി ആവശ്യങ്ങൾക്കായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുക.

ഒഴിവുകളുടെ എണ്ണം

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ എസ്ബിഐ വിവിധ വിഭാഗങ്ങളിലായി 6,589 ഒഴിവുകൾ നികത്താനാണ് ലക്ഷ്യമിടുന്നത്.

ജനറൽ വിഭാഗം: 2,225 തസ്തികകൾ
പട്ടികജാതി (എസ്‌സി): 788 തസ്തികകൾ
പട്ടികവർഗ (എസ്‌ടി): 450 തസ്തികകൾ
മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി): 1,179 തസ്തികകൾ
ഇഡബ്ല്യുഎസ്: 508 തസ്തികകൾ

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ