School Holiday: മുണ്ടിനീര് രോഗബാധ കാരണം 21 ദിവസം അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ

School Holiday After Mumps Report: ആലപ്പുഴ മാരാരിക്കുളം ഗവണ്മെൻ്റ് എൽപി സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മുണ്ടിനീര് രോഗബാധയെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.

School Holiday: മുണ്ടിനീര് രോഗബാധ കാരണം 21 ദിവസം അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ

പ്രതീകാത്മക ചിത്രം

Published: 

23 Jan 2026 | 08:25 PM

മുണ്ടിനീര് രോഗബാധയെ തുടർന്ന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ആലപ്പുഴ മാരാരിക്കുളം ഗവണ്മെൻ്റ് എൽപി സ്കൂളിനാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ജനുവരി 22 മുതൽ 21 ദിവസത്തേക്ക് സ്കൂളിന് അവധിയാണ്. കൂടുതൽ കുട്ടികളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലായാണ് അവധി.

സ്കൂളിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലാസുകൾ ഓൺലൈനായി നടക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഒരുക്കണം. സ്കൂളുകളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Also Read: Kerala High Speed Rail Project: സിൽവർലൈൻ നടക്കില്ലത്രേ … വരുമോ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത

മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാവുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെ ബാധിക്കും. ഇതൊരു പകർച്ചബാധയാണ്. അണുബാധ ഉണ്ടായതിന് ശേഷം ഗ്രന്ഥികളിൽ വീക്കം വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുൻപും വീക്കം കണ്ടുതുടങ്ങിയതിന് ശേഷം നാല് മുതൽ ആറ് ദിവസം വരെയും രോഗം പകരാൻ സാധ്യതയുണ്ട്. അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗബാധ കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരിലേക്കും പകരാം. കുട്ടികളേക്കാൾ ഗുരുതരമാണ് മുതിർന്നവരിലെ രോഗബാധ.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ തിരികെ എത്തുകയാണ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 24ന് വിവിധ ജില്ലകളിൽ മഴ സാധ്യത പ്രഖ്യാപിച്ചു. ഈ മാസം 25ന് എല്ലാ ജില്ലകളിലും മഴസാധ്യതയുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എൽ നിനോ പ്രതിഭാസം കേരളത്തെ ഈ വർഷം സാരമായി ബാധിച്ചേക്കാമെന്ന റിപ്പോർട്ടുകളുമുണ്ട്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം