5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

SET Exam 2025: അധ്യാപനമല്ലേ ലക്ഷ്യം? സെറ്റിന് അപേക്ഷിക്കാന്‍ മറക്കേണ്ട, അവസാന തീയതി…

SET Exam 2025 Notification: സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പിജി, ബിഎഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത് മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിരിക്കണം. ഇല്ലെങ്കില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല

SET Exam 2025: അധ്യാപനമല്ലേ ലക്ഷ്യം? സെറ്റിന് അപേക്ഷിക്കാന്‍ മറക്കേണ്ട, അവസാന തീയതി…
പ്രതീകാത്മക ചിത്രം (Mayur Kakade/Moment/Getty Images)
shiji-mk
SHIJI M K | Published: 25 Sep 2024 21:57 PM

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക നിയമത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) 2025 (SET Exam 2025) നുള്ള അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത

 

  1. ബിരുദാനന്തര പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യ പരീക്ഷയിലുള്ള ഗ്രേഡും ബിഎഡും ഉള്ളവര്‍ക്കാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനായി സാധിക്കുക.
  2. എന്നാല്‍ ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തരമുള്ളവര്‍ക്ക് ബിഎഡിന്റെ ആവശ്യമില്ല.
  3. കൂടാതെ LTTC, DLEd എന്നീ ട്രെയിനിങ് കോഴ്‌സുകള്‍ പാസായവര്‍ക്കും സെറ്റിന് അപേക്ഷിക്കുന്നതാണ്.
  4. എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പിഡബ്‌ള്യൂഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തില്‍ അഞ്ച് ശതമാനം മാര്‍ക്ക് ഇളവുണ്ട്.
  5. ബിരുദ സര്‍ട്ടിഫിക്കറ്റ് വെച്ച് അപേക്ഷിക്കുന്നവര്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളോ ബിഎഡ് വിദ്യാര്‍ഥികളോ ആയിരിക്കണം.
  6. സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പിജി, ബിഎഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത് മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിരിക്കണം. ഇല്ലെങ്കില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല

Also Read: UGC NET result 2024: യുജിസി നെറ്റ് ഫലം ഉടൻ; മാർക്ക് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അവസാന തീയതി

സെറ്റ് പരീക്ഷയ്ക്കായി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫീസും ആവശ്യമായ രേഖകളും

 

  1. ജനറല്‍/ഒബിസി എന്നീ വിഭാഗങ്ങള്‍പ്പെടുന്നവര്‍ക്ക് പരീക്ഷാ ഫീസായി നല്‍കേണ്ടത് 1000 രൂപയാണ്.
  2. എസ് സി/ എസ് ടി/ പിഡബ്‌ള്യൂഡി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഫീസടയ്ക്കണം.
  3. പിഡബ്‌ള്യൂഡി വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ്
  4. ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  5. എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍
  6. ഒബിസി, നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍
  7. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ എന്നിവ സെറ്റ് പാസാകുമ്പോള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
  8. പിഡബള്യൂഡി വിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 30ന് മുമ്പായി തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ ലഭിക്കുന്ന വിധത്തില്‍ അയക്കണം.

Latest News