SIDBI Recruitment 2025: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 1,15,000 രൂപ വരെ ശമ്പളത്തോടെ ജോലി; ആർക്കൊക്കെ അപേക്ഷിക്കാം?

SIDBI Recruitment for Various Posts Announced: ജനറൽ, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി 76 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11.

SIDBI Recruitment 2025: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 1,15,000 രൂപ വരെ ശമ്പളത്തോടെ ജോലി; ആർക്കൊക്കെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

30 Jul 2025 | 09:45 AM

ചെറുകിട വ്യവസായ വികസന ബാങ്ക് ഇന്ത്യ (സിഡ്ബി) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി 76 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11.

അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ – ജനറൽ സ്ട്രീം), മാനേജർ (ഗ്രേഡ് ബി – ജനറൽ സ്ട്രീം), മാനേജർ (ഗ്രേഡ് ബി – ലീഗൽ സ്ട്രീം), മാനേജർ (ഗ്രേഡ് ബി – ഐടി സ്ട്രീം) എന്നീ തസ്തികളിലാണ് ഒഴിവുകൾ ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗ്രേഡും പ്രവൃത്തിപരിചയവും അനുസരിച്ച് പ്രതിമാസം 44,500 രൂപ മുതൽ 1,15,000 രൂപ വരെ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഇതിൽ ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ, അഡ്വാൻസ്‌ഡ് ഓൺലൈൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉൾപ്പെടുന്നു. ഇതിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആശയവിനിമയം, നേതൃത്വപാടവം, പ്രശ്‌നപരിഹാരശേഷി എന്നിവ വിലയിരുത്തുന്നതിനായി ഒരു സൈക്കോമെട്രിക് ടെസ്റ്റ് കൂടി നടത്തുന്നതാണ്.

ആദ്യ പരീക്ഷ 2025 സെപ്റ്റംബർ 6നും, രണ്ടാം ഘട്ട പരീക്ഷ ഒക്ടോബർ 4നും അഭിമുഖം നവംബറിലും നടക്കും. അപേക്ഷ നൽകുന്നതിനൊപ്പം ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ജനറൽ/ഒബിസി/ഇ.ഡബ്ള്യു.എസ് ഉദ്യോഗാർത്ഥികൾക്ക് 1100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. സിഡ്ബി സ്റ്റാഫുകൾക്ക് ഫീസില്ല. വിശദ വിവരങ്ങൾക്ക് www.sidbi.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ALSO READ: മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ www.sidbi.in എന്നത് സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘Apply Online’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആവശ്യപ്പെടുന്ന രേഖകൾ കൂടി അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് കഴിച്ചാൽ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • തുടർന്നുള്ള ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം