SSC Constable GD Recruitment 2026: ജോലി വേണ്ടത് ബിഎസ്എഫിലോ, സിആര്‍പിഎഫിലോ? എവിടെ വേണമെങ്കിലും അവസരം; വേഗം അപേക്ഷിച്ചോ
SSC Constable (GD) Examination 2026 Official Notification Out: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍, അസം റൈഫിള്‍സില്‍ റൈഫിള്‍സ്മാന്‍ തസ്തികകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലാണ് അവസരം

BSF
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും, അസം റൈഫിള്‍സില്‍ റൈഫിള്‍സ്മാന്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ജനുവരി ഒന്ന് വരെ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താം. ജനുവരി എട്ട് മുതല്‍ 10 വരെ ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ ലഭിക്കും. ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 21,700-69,100 ആണ് പേ ലെവല്‍. ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി, എആര്‍ എന്നീ ഫോഴ്‌സുകളിലാണ് അവസരം. കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ആകെ 25487 ഒഴിവുകളാണുള്ളത്.
വിശദമായ ഒഴിവുകൾ
- ബിഎസ്എഫ് 616
- സിഐഎസ്എഫ് 14595
- സിആര്‍പിഎഫ് 5490
- എസ്എസ്ബി 1764
- ഐടിബിപി 1293
- എആര്‍ 1706
18-23 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍.
Also Read: DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
അപേക്ഷിക്കേണ്ട വിധം
കമ്മീഷന്റെ വെബ്‌സൈറ്റിൽ (https://ssc.gov.in) അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഈ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ജനറല്‍ ഇന്റലിജന്‍സ് & റീസണിങ്, ജനറല്‍ നോളജ് & ജനറല്‍ അവയര്‍നസ്, എലമെന്ററി മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്/ഹിന്ദി എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. ഓരോ വിഭാഗത്തില്‍ നിന്നും 20 വീതം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. 40 വീതമാണ് ഓരോ വിഭാഗത്തിലെയും പരമാവധി മാര്‍ക്ക്. പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറായിരിക്കും.