AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSC Stenographer Recruitment 2025: പ്ലസ്ടു ജയിച്ചവരാണോ? കേന്ദ്ര സർവീസിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

SSC Stenographer Recruitment Details: കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

SSC Stenographer Recruitment 2025: പ്ലസ്ടു ജയിച്ചവരാണോ? കേന്ദ്ര സർവീസിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 21 Jun 2025 19:35 PM

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. 261 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റം വരാം. താത്പര്യമുള്ളതും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 26 ആണ് അവസാന തീയതി.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്ത്രീകൾക്കും അവസരമുണ്ടെങ്കിലും, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു/ തത്തുല്യം പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി-യിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും, ഉയർന്ന പ്രായപരിധി 30 വയസുമാണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി-യിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18-ും ഉയർന്ന പ്രായപരിധി 27-ുമാണ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസിക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ, സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയുടെ സിലബസ്, സ്‌കിൽ ടെസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ ഉള്ളത്. ഓഗസ്റ്റ് 6 മുതൽ 11 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: റെയിൽവേ പോലീസ് ഫോഴ്‌സ് കോൺസ്റ്റബിൾ; സ്കോർകാർഡ് പുറത്ത്, ഡൗൺലോഡ് ചെയ്യാം ഇങ്ങനെ

100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും, പട്ടിക വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും, വിമുക്തഭടന്മാർക്കും ഫീസില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം ഫീസ് അടയ്ക്കാം. ജൂലൈ 1, 2 തീയതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് https://ssc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.