Railway Protection Force 2025: ആർപിഎഫ് കോൺസ്റ്റബിൾ സ്കോർ കാർഡ് പുറത്ത്, ഡൗൺലോഡ് ചെയ്യാം ഇങ്ങനെ
RRB Railway Protection Force Constable Recruitment 2025: 22.96 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൂന്ന് ദിവസേനയുള്ള ഷിഫ്റ്റുകളിലായി നടന്ന ആർപിഎഫ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് (സിബിടി) പരീക്ഷയുടെ സ്കോർ കാർഡാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 2025 മാർച്ച് 2 മുതൽ മാർച്ച് 18 വരെയാണ് പരീക്ഷ നടന്നത്.
ആർപിഎഫ് കോൺസ്റ്റബിളിനുള്ള സ്കോർകാർഡ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in- ൽ ലോഗിൻ ചെയ്ത് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ റോൾ നമ്പർ തിരിച്ചുള്ള ഫലം 2025 ജൂൺ 19നാണ് പ്രഖ്യാപിച്ചത്.
22.96 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൂന്ന് ദിവസേനയുള്ള ഷിഫ്റ്റുകളിലായി നടന്ന ആർപിഎഫ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് (സിബിടി) പരീക്ഷയുടെ സ്കോർ കാർഡാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 2025 മാർച്ച് 2 മുതൽ മാർച്ച് 18 വരെയാണ് പരീക്ഷ നടന്നത്. 45.30 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇതിനായി അപോക്ഷിച്ചിരുന്നത്.
ആർആർബി ആർപിഎഫ് കോൺസ്റ്റബിൾ 2025 സ്കോർകാർഡ്: എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in എന്ന ലിങ്ക് സന്ദർശിക്കുക.
നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക.
ശേഷം നിങ്ങളുടെ സ്കോർകാർഡ് സ്‌ക്രീനിൽ കാണാം.
ഭാവിയിലെ ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാവുന്നതാണ്.
സിബിടി പരീക്ഷയ്ക്ക് ശേഷം ഇനി എന്ത്?
സിബിടി പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ് (PMT) എന്നിവയിൽ പങ്കെടുക്കുന്നതിന് അർഹത നേടിയിരിക്കുകയാണ്.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET) ൽ ഉദ്യോഗാർത്ഥികളുടെ ശാരീരിക ശക്തിയും സഹിഷ്ണുതയും വിലയിരുത്തുന്നതാണ്.
ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റിൽ (PMT) ഉദ്യോഗാർത്ഥികളുടെ ഉയരവും ഭാരവും ഉൾപ്പെടെ അളക്കും.
PET, PMT എന്നിവയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ഡോക്യുമെന്റ് വെരിഫിക്കേഷൻ (DV) പ്രക്രിയയ്ക്കായി വിളിക്കും.